ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇനി ഫേസ്‌പാക്ക് ഒന്നും കടയിൽ നിന്നും വാങ്ങേണ്ട; ചെമ്പരത്തി ആളൊരു കേമൻ തന്നെ.!! Homemade Hibiscus Facepack

Homemade Hibiscus Facepack : മുഖ സംരക്ഷണം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു കടമ്പ തന്നെയാണ്. പലപ്പോഴും ചർമം വരണ്ട് ഇരിക്കുന്നതിനു അതുപോലെ തന്നെ പൊരിഞ്ഞു ഇളകുന്നതിനും ഈ കാലാവസ്ഥ കാരണമാകാറുണ്ട്. എന്നാൽ വീട്ടിൽ തന്നെയുള്ള ഉള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്

എങ്ങനെ മുഖം മിനുസവും മൃദുലവും ആക്കുന്നതും ചർമ്മകാന്തി വർധിപ്പിക്കുന്നതും ആയ ഫേസ്പാക്ക് തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഏവരുടെയും വീട്ടിൽ സുലഭമായി കാണുന്ന ചുവന്ന നിറത്തിലുള്ള ചെമ്പരത്തിപ്പൂ ആണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഔഷധഗുണമുള്ള ചെമ്പരത്തിപ്പൂവ് വളരെ പെട്ടെന്ന് തന്നെ ഒരു ഫേസ്പാക്ക് രൂപത്തിലേക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഫേസ് പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചെമ്പരത്തിപ്പൂവ് പറിച്ചെടുക്കുകയാണ്. ഇതളുകൾ ആക്കിയ ശേഷം തണ്ടും ചെമ്പരത്തി പൂവിന്റെ നടുവിൽ ഉള്ള പൂമ്പൊടിയുടെ ഭാഗവും ഇതിൽ നിന്ന് നീക്കം ചെയ്യാം. ഇതളുകൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി കഴുകി

ഒരു നാരങ്ങയുടെ പകുതി മുറിച്ചത് പിഴിഞ്ഞ് ചേർക്കണം. വെള്ളമൊഴിക്കാതെ നാരങ്ങാനീരിൽ തന്നെ വേണം ഫേസ്പാക്ക് നിർമിച്ച് എടുക്കുവാൻ. ചെറുനാരങ്ങാനീര് സ്കിൻ നല്ല സ്മൂത്ത് ആക്കി വെക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടുതൽ വിശദമായി ഇതിനെക്കുറിച്ചു അറിയുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.. Video Credit : Kairali Health

Comments are closed.