ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇനി ഫേസ്‌പാക്ക് ഒന്നും കടയിൽ നിന്നും വാങ്ങേണ്ട.. വീട്ടിൽ തന്നെ തയ്യാറാക്കാം.!! Homemade Hibiscus Facepack Making Tips Malayalam

Homemade Hibiscus Facepack Making Tips Malayalam : മാറുന്ന കാലാവസ്ഥ പലപ്പോഴും നമ്മുടെ ചര്മത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. അത് മഴക്കാലമാകട്ടെ വേനൽക്കാലമാകട്ടെ. ഇത്തരത്തിൽ ചർമത്തിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് ചെമ്പരത്തി പൂവ്. പണ്ടുകാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷത്തിനും കേശസംരക്ഷണത്തിനും എല്ലാം ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് ചെമ്പരത്തി.

മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് തുടങ്ങിയവയുടെ നിർമാണത്തിനും ചെമ്പരത്തിക്കുള്ള പങ്ക് വളരെ വലുതാണ്. ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍- സി തുടങ്ങിയ ഘടകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള സൗന്ദര്യ ആരോഗ്യ പ്രശ്നങ്ങൾക്കും ചെമ്പരത്തി ഉപയോഗിച്ചു വരുന്നു. നമ്മുടെ ചർമസംരക്ഷണത്തിനായി ചെമ്പരത്തി ഉപയോഗിച്ചുള്ള ഫേസ് പാക്ക്

നമുക്കിനി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. സാധാരണ ചുവന്ന ചെമ്പരത്തിയാണ് ഇതിന് ആവശ്യമായത്. ചെമ്പരത്തിയുടെ ഇതളുകൾ മാത്രം എടുത്ത് നന്നായി കഴുകുക. മിക്സിയുടെ ജാറിലേക്ക് ചെമ്പരത്തിയുടെ പൂവിനോടൊപ്പം, നാരങ്ങയുടെ നീര് കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് മിക്സ് ചെയ്യുക. നമ്മുടെ സ്കിൻ നല്ലതുപോലെ തിളങ്ങാൻ ഇത് സഹായിക്കും.

മുഖം സ്‌ക്രബ് ചെയ്തതിനുശേഷം ഇത് മുഖത്തു തേച്ചു ഇരുപത് മിനിറ്റെങ്കിലും വെക്കണം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.