ഗ്ലാസ്സുക്കൊണ്ടൊരു കൊട്ടാരം ; കുടിലിൽ നിന്നും കൊട്ടാരം വരെ.. ഇ-ബുൾ ജെറ്റിന്റെ സ്വപ്ന ഭവനം.!! Home tour Ebulljet

എല്ലാവർക്കും സുപരിചിതരായ യൂട്യൂബ് ചാനലാണ് ഇ-ബുൾ ജെറ്റ്. സഹോദരങ്ങളായ യൂട്യൂബർമാർ എബിനും ലിബിനും തങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിറവിലാണ് ഇപ്പോൾ. എബിന്റെയും ലിബിന്റെയും വളരെക്കാലത്തെ സ്വപ്ന പദ്ധതിയായ ഭവന നിർമ്മാണം പൂർത്തിയാവുകയും വീടിരിക്കൽ ചടങ്ങുകൾ കഴിയുകയും ചെയ്തു. ഇന്ന് നമുക്ക് നമ്മുടെ പ്രിയപ്പെട്ട എബിന്റെയും ലിബിന്റെയും വീടിന്റെ വിശേഷങ്ങൾ അറിയാം.

മുൻ വശത്ത് മതിലുകൾ കെട്ടി ഉയർത്തി വളരെ മനോഹരമായിയാണ് വീടിന്റെ മുറ്റം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ സുഖകരമായി വീട്ടിലേക്കേത്താൻ സ്ലോപ്പായിയാണ് മുൻ വശം ചെയ്തിരിക്കുന്നത്. മുറ്റത്തിന്റെ ഇരു വശത്തും വിശാലമായ ഗാർഡൻ സ്പേസും ഒരുക്കിയിരിക്കുന്നു. വീടിന്റെ അകത്തെ കാഴ്ച്ചകളിലേക്ക് കടക്കുന്നതിന് മുന്നേ, പുറത്ത് നിന്ന് നോക്കിയാൽ തന്നെ വീടിന്റെ ഭൂരിഭാഗം സ്ഥലങ്ങളും ഗ്ലാസ്സുക്കൊണ്ടാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് കാണാം.

ഉദാഹരണം പറയുകയാണെങ്കിൽ, പരമ്പരാഗത ജനാലകൾക്ക് പകരം വീട്ടിൽ പ്ലെയ്ൻ ഗ്ലാസ് ആണ് മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്.വീടിന്റെ അകത്തെ കാഴ്ച്ചകളിലേക്ക് പ്രവേശിച്ചാൽ, സിറ്റ്ഔട്ടിൽ നിന്നും നേരെ വീട്ടിലെ ലിവിങ് ഏരിയയിലേക്കാണ് കടക്കുന്നത്. വളരെ പരിമിതമായ ആളുകൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന സ്പേസിൽ ആണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ലിവിങ് ഏരിയയിൽ നിന്ന് അകത്തേക്ക് പ്രവേശിച്ചാൽ അവിടെ വിശാലമായ ഒരു ഹാൾ കാണാം.

അവിടെ, ടിവി ഏരിയയും, ഫാമിലി ലിവിങ് ഏരിയയും, ഡൈനിംഗ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. വിശാലമായ ഈ സ്പേസ്, നിരവധി ആളുകളെ ഉൾക്കൊള്ളുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു മിനി ഡൈനിംഗ് ടേബിൾ ഉൾപ്പെടുന്ന മോഡേൺ ഡിസൈനിലുള്ള ഓപ്പൺ കിച്ചൺ ആണ് വീട്ടിൽ സെറ്റ് ചെയ്തിരിക്കുന്നത്. ചുമരുകളിലെ ചിത്രങ്ങളും ലൈറ്റ് വർക്കുകളും വീടിന്റെ ഇന്റീരിയർ കാഴ്ച്ചകളെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. വീടിന്റെ കൂടുതൽ കാഴ്ച്ചകൾ കാണാൻ വീഡിയോ കാണാം.. Video Credit :Travel Bros

Comments are closed.