വീട്ടിൽ ഒരു കിളിക്കൂട്.. ഇങ്ങനെയും വീട് നിർമിക്കാമോ.!! Birds cage at Home

വീടിൽ വ്യത്യസ്തത തീർക്കുമ്പോൾ ആരെയും ആകർഷിക്കുന്ന രീതിയിൽ നിര്മിക്കുവാനും ആഡംബരമാക്കുവാനും ആയിരിക്കും എല്ലാവര്ക്കും താല്പര്യം. എന്നാൽ ഇതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായി വീടിനുള്ളിൽ പല കൗതുകങ്ങളും ഒരുക്കി വീട് നിര്മിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ അതിമനോഹരമായ വീടിന്റെ ദൃശ്യങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

2900 sqft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പക്കാ കണ്ടമ്പററി ബോക്‌സി ടൈപ് ഡിസൈനിൽ ഉള്ള ഈ വീട് നിർമാണത്തിന് മൊത്തത്തിൽ 85 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. നാലു ബെഡ്‌റൂം 4 ബാത്രൂം കൂടി ഉൾപ്പെടുത്തിയിരിക്കുന്ന ഈ വീടിനു വ്യത്യസ്തങ്ങളായ പല തരത്തിലുള്ള ഡിസൈനുകളും കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് ഈ വീടിന്റെ ഗേറ്റ് തന്നെയാണ്. ഓട്ടോമാറ്റിക് സിസ്റ്റം ആണ്.

നായ്ക്കളുടെ ശല്യം ഉള്ള ഏരിയ ആയതു കൊണ്ട് തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ ഗ്രിൽ നിർമിച്ചിട്ടുണ്ട്. ഈ വീടിന്റെ ഓരോ ഭാഗവും നോക്കുകയാണെങ്കിൽ തികച്ചും വ്യത്യസ്തമായി നമുക്ക് തോന്നുന്നതാണ്. ഏറ്റവും പ്രാധാന്യം അർഹിക്കുന്ന അല്ലെങ്കിൽ ഏറ്റവും കൗതുകമുണർത്തുന്ന ഒരു ഭാഗം എന്ന് പറയുന്നത് വീടിനുള്ളിൽ നിർമിച്ചിരിക്കുന്ന കോർട്ടിയാർഡ് ആണ്. ലിവിങ് ഏരിയയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.

ഈ ഒരു കോർട്ടിയാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവിടെ കുറച്ചു കിളികളെ നമുക്ക് കാണുവാൻ സാധിക്കും. തികച്ചും ആകർഷകമായ ഒരു കാഴ്ച തന്നെയാണ് ഇത്. മനസിന് കുളിരു നൽകുന്ന സന്തോഷം ഉണർത്തുന്ന ഒരു കാഴ്ച എന്ന് തന്നെ പറയാം. ഈ വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത്. ഈ ഒരു കോർട്ടിയാർഡ് തന്നെ. വീട്ടിനുള്ളിലെ കിളിക്കൂട്.. ഈ വീടിന്റെ മനോഹരമായ കൂടുതൽ കാഴ്ചകൾ കാണുവാൻ കാണൂ.. Video Credit : REALITY _One

Comments are closed.