കിടിലൻ എക്സ്റ്റീരിയറും മനോഹരമായ ഇന്റീരിയർ കാഴ്ചകളും നൽകുന്ന വീട് ; 13 സെന്റ് സ്ഥലത്ത് 2900 sqft -ലെ ഒരു കൊച്ചു കൊട്ടാരം Home tour :Beautiful home

മിക്കവരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സ്വപ്നസാക്ഷാത്ക്കാരമാണ് വീട്. പലരും തങ്ങളുടെ അത്യാവശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കൊച്ചു ഭവനം നിമ്മിക്കാൻ തയ്യാറാകുമ്പോൾ, മറ്റു ചിലർ തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉൾക്കൊള്ളിച്ചുക്കൊണ്ട് ഒരു കൊച്ചു കൊട്ടാരം പണിയാൻ ആഗ്രഹിക്കുന്നു. എക്സ്റ്റീരിയർ കാഴ്ചകളും ഇന്റീരിയർ വർക്കുകളും ഒരുപോലെ മനോഹരമായ ഒരു വീടാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

13 സെന്റ് സ്ഥലത്ത് 2900 sqft -ൽ ആണ് വീട് പണിക്കഴിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂർ സ്റ്റോൺ ഉപയോഗിച്ചാണ് വീടിന്റെ മുറ്റം മനോഹരമാക്കിയിരിക്കുന്നത്. ഗ്രേ & വൈറ്റ് നിറത്തിലാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ, സാധാരണ വീടുകളിൽ നിന്ന് വ്യത്യസ്തമായ സിറ്റ്ഔട്ടിലേക്ക് പ്രവേശിക്കാൻ 6 പടികളാണ് പണിതിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഒരു സ്റ്റോറേജ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.

ഇനി നമുക്ക് വീടിന്റെ ഇന്റീരിയർ കാഴ്ചകളിലേക്ക് കടന്നാൽ, ഭംഗിയുള്ള ഒരു ലിവിങ് ഏരിയയിൽ നിന്നാണ് വീടിന്റെ ഉൾക്കാഴ്ചകൾ ആരംഭിക്കുന്നത്. ഇത്‌ കൂടാതെ, ഒരു ഫാമിലി ലിവിങ് സ്പേസും വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ് ഏരിയയുടെ അടുത്തായി ഒരു പ്രാർത്ഥന മുറിയും ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഡയിനിങ് സ്പേസിന് സമീപത്ത് ഔട്ട്‌ഡോർ കാഴ്ച്ചകൾ കണ്ട് ഒഴിവ് സമയങ്ങൾ ചെലവിടാൻ ഒരു ചെറിയ സ്പേസ് പ്രത്യേകം സെറ്റ് ചെയ്തിട്ടുണ്ട്.

വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലും മുകൾ ഭാഗത്തുമായി നാല് ബാത്രൂം അറ്റാച്ഡ് ബെഡ്‌റൂം ഉൾക്കൊള്ളുന്നു. വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ഒരു അപ്പർ ലിവിങ് ഏരിയയും, കുട്ടികൾക്ക് കളിക്കാനായി നെറ്റ് കൊണ്ട് മനോഹരമായി നിർമ്മിച്ച ഒരു സ്പേസും ഒരുക്കിയിരിക്കുന്നു. കോവോ ആർകിട്ടക്ചർ സ്റ്റുഡിയോയുടെ റിയാസ് ചെറയാകുത്ത്, സജീർ ചെറയാകുത്ത് എന്നിവർ ചേർന്നാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്

Comments are closed.