അരിപപ്പടം 😍😍 ഇനി ഒരു വർഷത്തേക്ക് പപ്പടം കടയിൽ നിന്നും വാങ്ങുകയേ വേണ്ട 👌👌

കേരളസംസകാരത്തോട് ഇഴുകിച്ചേർന്നിരിക്കുന്ന ഒരു വിഭവമാണ് പപ്പടം. പപ്പടം ഇല്ലാതെ എന്തുസാധ്യ എന്ന് പറയുന്നവരായിരിക്കും ഓരോ മലയാളികളും. പണ്ടുകാലത്ത് സദ്യകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു വിഭവമായിരുന്നു പപ്പടം എങ്കിൽ ഇന്ന് കാര്യം മാറി. മലയാളികളുടെ തീന്മേശയിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവം ആയി പപ്പടം മാറിയിരിക്കുകയാണ്. പപ്പടം ഉണ്ടോ എങ്കിൽ മാത്രം ചോറ് മതി അല്ലെങ്കിൽ വേണ്ട എന്ന് പറയുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. പപ്പടം പൊരിച്ചും ചുറ്റും കഴിക്കുവരുണ്ട്.

നമ്മൾ സാധാരണ പപ്പടം തയ്യാറാക്കുന്നത് ഉഴുന്ന് മാവ്, അപ്പക്കാരം തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സാധാരണ പപ്പടത്തിൽ നിന്നും വ്യത്യസ്തമായി അരി ഉപയോഗിച്ച് പപ്പടം തയ്യാറാക്കുന്നതാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നല്ല ക്രിസ്പിയായ ഈ പപ്പടം ഉണ്ടാക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നിരുന്നാലും ഇത് കഴിക്കുവാൻ കിടിലൻ ടേസ്റ്റ് ആണ്. ഒരു പ്രാവശ്യം കഴിച്ചു നോക്കിയാൽ പിന്നെ പപ്പടം ഇങ്ങനെ ഉണ്ടാക്കി കഴിക്കുവാൻ നിങ്ങൾക്ക് തോന്നും.

പച്ചരി ഉപയോഗിച്ചാണ് ഈ അരിപ്പപ്പടം ഉണ്ടാക്കുന്നത്. പച്ചരിയിൽ കുറച്ചു ഉലുവ ചേർത്ത ശേഷം നല്ലതുപോലെ നല്ലതുപോലെ കഴുകിയെടുക്കുക. അതിനുശേഷം ഒരു മണിക്കൂർ കുതിർത്താൻ വെക്കണം. കുതിർത്തെടുത്ത അരി വെള്ളം വാരാൻ വെക്കുക. അതിനുശേഷം ഈ അരി പൊടിക്കാവുന്നതാണ്. പൊടിച്ചെടുത്ത അരിയിലേക്ക് നല്ലജീരകം, ആവശ്യത്തിന് ഉപ്പ്, എള്ള്, കാൽ ടീസ്പൂൺ ചുണ്ണാമ്പ് കൂടി ഇതിലേക്ക് ചേർക്കുക. ഈ ചേരുവകളെല്ലാം കൂടി വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

ദോശമാവിന്റെ ഏകദേശം അതെ രീതിയിൽ മാവ് റെഡി ആക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Seasoned With Love – By Supriya എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Seasoned With Love – By Supriya

Comments are closed.