Home Made Ac making using sponge : വേനൽ കാലത്ത് ചൂട് കൂടി വരുകയാണ്. വീടുകളിൽ ഇരിക്കുമ്പോൾ പോലും ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ ഒരു സമയം നമ്മൾ ധാരാളം വെള്ളം കുടിക്കണം. എ സി, കൂളർ തുടങ്ങി എല്ലാ വീടുകളിലും ഉണ്ടാവുന്ന ഒന്നല്ല. ഇതൊന്നും ഇല്ലാതെ വീട്ടിലെ ചൂട് കുറയ്ക്കാൻ ഒരു എളുപ്പ മാർഗം നോക്കാം. ഇതിനായി ഒരു സ്പോഞ്ച് എടുക്കുക. സ്പോഞ്ച് നാല് കഷ്ണം ആക്കി മുറിക്കാം.
ശേഷം ഇത് വെള്ളത്തിൽ ഇടുക. സ്പോജിൽ കൊള്ളുന്ന അത്രയും വെള്ളം എടുത്ത് സ്പോഞ്ച് മാറ്റി വെക്കുക. ഇതിനു ശേഷം ഇത് ഫ്രീസറിൽ വെക്കുക. ഇനി 2 പാത്രം എടുത്ത് അതിൽ നിറയെ സുഷിരങ്ങൾ ഇടുക. ഇനി ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന സ്പോഞ്ച് എടുത്ത് നോക്കിയാൽ അത് നല്ല കട്ട ആയിമാറിയിട്ടുണ്ടായിരിക്കും. സ്പോഞ്ച് ആയതു കൊണ്ട് ഐസ് ഉരുകിയാലും തണുപ്പ് കുറേ സമയം നിൽക്കും.
ഇനി പാത്രങ്ങൾ രണ്ടും ഫാനിൻെറ ബാക്കിൽ ഒരു കേബിൾ കയർ ഉപയോഗിച്ച് കെട്ട് വെക്കുക. ഈ പാത്രങ്ങളിലേക്ക് തണുത്ത സ്പോഞ്ച് വെക്കുക. ഇങ്ങനെ ചെയ്‌താൽ ഫാൻ ഓൺ ആക്കുമ്പോൾ നല്ല കൂളിംഗ് ഉണ്ടാകും. മറ്റൊരു സ്പോഞ്ച് നനച്ച് അതിനു മുകളിൽ ഐസ് ക്യൂബ് വെക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഫാനിൻെറ മുന്നിൽ കെട്ടി വെക്കുക. ഫാനിൻ്റെ കാറ്റ് ഈ പാത്രത്തിലെ തണുപ്പ് റൂം മുഴുവൻ ആക്കും.
ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് കൂടി തണുപ്പ് കിട്ടും.10 മിനുട്ട് ഫാൻ ഓൺ ആകുമ്പോൾ തന്നെ എസി ഇട്ടതുപോലെ റൂമിൽ നല്ല തണുപ്പ് വരും. ഐസ് ഉരുകിയാലും പാത്രത്തിലേക്ക് തന്നെ വീഴും അത് കൊണ്ട് താഴെ വീണ് വൃത്തികേട് ആവുകയും ഇല്ല. മാത്രവുമല്ല ഫാനിന് വെള്ളം വീഴുന്നത് കൊണ്ട് ഒരു തകരാറും വരുകയും ഇല്ല. കുറഞ്ഞ ചിലവിലും സമയത്തിലും ചൂട് കുറയ്ക്കാൻ പറ്റിയ ഒരു അടിപൊളി വഴി ആണിത്. Home Made Ac making using sponge Video Credit : Sruthi’s Vlog