ഹെന്ന 100% result കിട്ടണമെങ്കിൽ ഈ രീതിയിൽ തന്നെ മിക്സ് ചെയ്യണം 👇👇 Henna Mixing Tips Malayalam
Henna Mixing Tips Malayalam : മുടിയുടെ നര മറയ്ക്കാൻ നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ള ഒരു പ്രകൃതിദത്ത മാർഗമാണ് ഹെന്ന. അത് കൂടാതെ തലമുടിക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമ മാർഗമാണിത്. ഹെന്ന മിക്സ് ചെയ്യാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ് എന്ന് പറയാറുണ്ട്. മിക്സ് ചെയ്യുമ്പോൾ ഇത് കട്ടപിടിക്കുന്നു തലയിൽ തേച്ച് കൊടുക്കുമ്പോൾ ശരിയാവുന്നില്ല എന്നൊക്കെ പല പരാതികളാണ്. 100%
റിസൾട്ട് കിട്ടാൻ ഹെന്ന എങ്ങനെ മിക്സ് ചെയ്യണം എന്ന് നോക്കിയാലോ? അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് രാജസ്ഥാനി ഹെന്ന മിക്സാണ്. ഹെന്ന പൊടികളിൽ ഏറെക്കുറെ നല്ല ഒന്നാണിത്. ഇത് ഒരു 100 ഗ്രാം ആണ് എടുക്കുന്നത്. ഇത് തയ്യാറാക്കാൻ വേണ്ടി നമ്മൾ ഇരുമ്പിന്റെ ചീനച്ചട്ടിയോ പാത്രമോ വേണം എടുക്കാൻ. ഇരുമ്പിന്റെ ഇല്ലാത്തവരാണെങ്കിൽ ഈ കൂട്ട് ഏതെങ്കിലുമൊരു പാത്രത്തിൽ തയ്യാറാക്കി അതിലേക്ക് ഇരുമ്പിന്റെ ആണിയോ മറ്റോ ഇട്ടു കൊടുത്താൽ മതിയാവും.
ഇരുമ്പ് സത്ത് കിട്ടാൻ വേണ്ടിയിട്ടാണ് ഈ വിദ്യ പ്രയോഗിക്കുന്നത്. ഇനി നമ്മൾ എടുത്ത് വച്ച ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് എടുത്ത് വച്ച 100 ഗ്രാം ഹെന്ന പൗഡർ ചേർക്കുക. അടുത്തതായി ചേർത്ത് കൊടുക്കുന്നത് ഒരു നാരങ്ങായാണ്. വിറ്റാമിൻ സി അടങ്ങിയ നാരങ്ങയുടെ നീര് തലക്ക് വളരെയേറേ നല്ലതാണ്. താരൻ പോവാനും മുടി നല്ല ബലമുള്ളതാവാനും നല്ല പോലെ വളരാനും എല്ലാം ഇത് സഹായിക്കും. ഇനി ചേർത്ത് കൊടുക്കുന്നത് തൈരാണ്.
തൈര് മുടിക്ക് നല്ല തിളക്കം കിട്ടാനും, സിൽക്കി ആയിരിക്കാനും, ആരോഗ്യമുള്ള സ്മൂത്ത് ആയിട്ടുള്ള മുടിക്കും, കൂടാതെ മുടിയുടെ തകരാറുകൾ മാറിക്കിട്ടാനും നല്ലതാണ്. സാധാരണ നമ്മൾ കൈകൊണ്ട് ഹെന്ന മിക്സ് ചെയ്യുമ്പോൾ കയ്യിലെല്ലാം കളർ ആവുന്നത് പതിവാണ്. എന്നാൽ ഇന്ന് നമ്മൾ കയ്യിലൊന്നും ആവാത്ത രീതിയിൽ മിക്സ് ചെയ്യാനുള്ള വിദ്യ കൂടെ പറയുന്നുണ്ട്. അതെന്താണെന്നറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ….
Comments are closed.