ഈ നോമ്പിന് വയറും മനസ്സും നിറയ്ക്കാൻ ഈ സ്പെഷ്യൽ ഐറ്റം ഒരു ഗ്ലാസ്സ് മാത്രം മതി.. വേനൽ ചൂടിനും ഒരു ആശ്വാസാമായ ഈ ഡ്രിങ്ക് ഏതെന്നല്ലേ.!! Healthy Ramadan Special Drink Malayalam

Healthy Ramadan Special Drink Malayalam : ഈ കനത്ത വേനൽ ചൂടിൽ എത്ര വെള്ളം കുടിച്ചാലും മതിയാവുകയില്ല. വെള്ളം കുടിച്ചത് കൊണ്ട് വയറു നിറയുന്നത് അല്ലാതെ ആവശ്യമായ പോഷകങ്ങൾ ഒന്നും തന്നെ ഉള്ളിലേക്ക് ചെല്ലുന്നില്ല. എന്നാൽ അതിന് ഒരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. വേനൽ ചൂടിന് വളരെ അധികം ആശ്വാസം തരുന്ന ഒരു ഡ്രിങ്ക് ആണ് ഇത്.

അത്‌ കൂടാതെ നോമ്പ് എടുക്കുന്നവർക്കും വയറു നിറയ്ക്കാൻ പറ്റിയ ഒരു ഡ്രിങ്കും കൂടി ആണ് ഇത്. അതിനായി ആദ്യം രണ്ട് സ്പൂൺ സബ്ജ സീഡ്‌സ് പത്ത് മിനിറ്റ് എങ്കിലും കുതിർത്തു വയ്ക്കണം. രണ്ട് ക്യാരറ്റ് എടുത്ത് തൊലി കളഞ്ഞിട്ട് കഴുകുക. ചെറുതായി മുറിച്ചിട്ട് ഇതിനെ വേവിച്ച് മിക്സിയിലിട്ട് അരച്ചെടുക്കണം. അരയ്ക്കുന്ന കൂട്ടത്തിൽ പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർക്കണം.

Healthy Ramadan Special Drink Malayalam

കണ്ടൻസ്ഡ് മിൽക്ക് ഇല്ലെങ്കിൽ പാലും കൂടി ചേർക്കണം. മറ്റൊരു ബൗളിൽ കുറച്ച് കസ്റ്റർഡ് പൗഡറും പാലും ചേർത്ത് മിക്സ്‌ ചെയ്യണം. ഒരു പാത്രത്തിൽ കുറച്ച് പാൽ തിളപ്പിച്ചിട്ട് ഈ കസ്റ്റർഡ് മിക്സ്‌ ചേർത്ത് ഇളക്കണം. ഇത് കുറുകി വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന കാരറ്റ് ചേർക്കണം. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന കാരറ്റ് കൂടി ചേർത്താൽ ഇരട്ടി രുചി ആയിരിക്കും.

മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് അര കപ്പ്‌ ചൊവ്വരി ഇട്ട് നല്ലത് പോലെ വേവിക്കണം. ഒരു ബൗളിലേക്ക് ക്യാരറ്റ് മിശ്രിതവും കുതിർത്തു വച്ചിരിക്കുന്ന സബ്ജ സീഡ്‌സും വാനില എസ്സെൻസും വേവിച്ച് വച്ചിരിക്കുന്ന ചൊവ്വരിയും ഇഷ്ടമുള്ള ഫ്രൂട്ട്സും നട്സും ചേർത്ത് നന്നായിട്ട് മിക്സ്‌ ചെയ്യണം. വിശദമായി മനസിലാക്കാനായി വീഡിയോ മുഴുവനായും കാണുക. Video Credit : DIYA’S KITCHEN AROMA

Rate this post

Comments are closed.