രക്തം കൂടാനും ഉന്മേഷത്തിനും റാഗി കൊണ്ട് ഒരു ഹെൽത്തി ഡ്രിങ്ക്… ഈ ചൂടിന് ശരീരം തണുപ്പിക്കാൻ ഇതിലും നല്ലത് മറ്റൊന്നില്ല!! Healthy ragi Drink Recipe Malayalam

Healthy ragi Drink Recipe Malayalam : ഏതൊരു രോഗം ഉള്ളവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി. ഇതിനെ കോറ എന്നും പഞ്ഞിപുല്ല് എന്നും ഒക്കെ പറയാറുണ്ട്. റാഗി കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കും. റാഗി കൊണ്ട് പുട്ടും ദോശയും ഒക്കെ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ മലയാളികൾക്ക് പൊതുവെ ഇതൊന്നും തന്നെ ഇഷ്ടമല്ല.

എന്നാൽ ഒരുപാട് പോഷകഗുണങ്ങൾ ഉള്ള ഒരു ധാന്യമാണ് റാഗി. രക്തം കൂടാനും ഉന്മേഷം വർധിപ്പിക്കാനും അത്യുത്തമമാണ് ഇത്. ശരീരത്തിന് ചൂട് നൽകുന്ന ധാന്യമാണ് റാഗി എങ്കിൽ കൂടിയും ഈ ഡ്രിങ്കിൽ ചേർന്നിരിക്കുന്ന സാധനങ്ങൾ കാരണം ഈ കൊടും ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇത് സഹായിക്കും. ഇത് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ മടി ഉള്ളവർക്ക് പറ്റിയ ഓർത്ത ഡ്രിങ്ക് ആണ് ഇതോടൊപ്പം ഉള്ള

വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാനായി കുറച്ചു റാഗി കഴുകി ഉണക്കിയതിനു ശേഷം വറുത്തെടുക്കണം. ഇത് തണുത്തതിന് ശേഷം വെള്ളം ചേർക്കാതെ പൊടിച്ചെടുക്കണം. അതിന് ശേഷം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടിച്ചതിനു ശേഷം വെള്ളം ചേർത്ത് അരിച്ചെടുക്കാം. ഇതിലേക്ക് കുറച്ചു പാൽ ചേർത്ത് യോജിപ്പിച്ചതിന് ശേഷം ഒന്നും കൂടി അരിച്ചെടുക്കണം. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് വേണമെങ്കിൽ ചേർക്കാം.

ഇതിലേക്ക് ബദാം, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങി ഇഷ്ടമുള്ള പഴവർഗ്ഗങ്ങൾ ചേർത്ത് ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. ഒരുപാട് അയൺ അടങ്ങിയ റാഗി നമ്മുടെ ശരീരത്തിലെ രക്തം കൂട്ടാൻ ഏറെ സഹായിക്കുന്ന ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ ഡ്രിങ്ക് ഉണ്ടാക്കി നൽകിയാൽ റാഗി ആണെന്ന് മനസ്സിലാക്കാതെ സന്തോഷത്തോടെ കുടിച്ചിട്ട് വീണ്ടും വീണ്ടും ചോദിക്കും. Video Credit : Ladies planet By Ramshi

Rate this post

Comments are closed.