ഇനി എത്ര പപ്പായ കിട്ടിയാലും ഇങ്ങനെ ചെയ്തു നോക്കൂ… ഇത് വേറേ ലെവൽ .!! Healthy Papaya Chammanthi Recipe Malayalam

Healthy Papaya Chammanthi Recipe Malayalam : പപ്പായ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നല്ല. പ്രത്യേകിച്ചും കുട്ടികൾ പപ്പായ എന്ന് കേൾക്കുമ്പോൾ തന്നെ ഓടും. എന്നാൽ പപ്പായ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ്. ഈ പപ്പായ ഉപയോഗിച്ച് ഒരു റൊട്ടിയും ചമ്മന്തിയും ഉണ്ടാക്കിയാലോ? ഇത് പപ്പായ ആണെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ കുട്ടികൾ പാത്രം കാലിയാക്കും.

ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ഒരു പച്ച പപ്പായ എടുത്ത് അതിന്റെ തൊലി ഒക്കെ കളഞ്ഞ് നല്ലത് പോലെ ഗ്രേറ്റ് ചെയ്ത് എടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം അതിൽ ഉഴുന്നും കടലപ്പരിപ്പും പച്ചമുളകും കൂടി ഇട്ട് നന്നായിട്ട് ഇളക്കണം. ഇതിലേക്ക് കുറച്ചു പപ്പായ ഇട്ട് ഇളക്കണം. കളർ മാറി തുടങ്ങുമ്പോൾ തന്നെ ഓഫ്‌ ചെയ്യാം.

ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മറ്റാം. ഒപ്പം അല്പം തേങ്ങ ചിരകിയതും ചെറിയ ഒരു കഷ്ണം പുളിയും ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ചെടുക്കണം. ഈ ചമ്മന്തിയിലേക്ക് കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് തളിച്ചാൽ നല്ല അടിപൊളി പപ്പായ ചമ്മന്തി തയ്യാർ. ഇഡലിയുടെയും ദോശയുടെയും റൊട്ടിയുടെയും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ചമ്മന്തിയാണ് ഇത്.

കുറച്ചു പപ്പായ ഗ്രേറ്റ് ചെയ്തതിലേക്ക് അരിപ്പൊടിയും സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി ചതച്ചതും തേങ്ങ ചിരകിയതും കറിവേപ്പിലയും ഉപ്പും ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം വെള്ളം ചേർത്ത് കുഴയ്ക്കാം. ഇതിനെ ഒരു വാഴയിലയിലോ പ്ലാസ്റ്റിക് കവറിലോ കൈ വച്ച് പരത്തിയിട്ട് ചൂട് കല്ലിൽ ഇട്ട് വേവിച്ചു എടുക്കണം. ചേരുവകൾ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Pachila Hacks

Rate this post

Comments are closed.