
ദിവസവും ഇത് ഒരെണ്ണം കഴിച്ചു നോക്കൂ!! ഭാരക്കുറവിനും പി സി ഓ ഡിയ്ക്കും രക്തക്കുറവിനും ഒരു ഉത്തമ പരിഹാരം.!! Healthy flax seed laddu Recipe Malayalam
Healthy flax seed laddu Recipe Malayalam : കൊറോണയ്ക്ക് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വലഞ്ഞിരിക്കുകയാണ് നമ്മൾ എല്ലാവരും. നേരത്തെയും ഈ രോഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ആളുകളുടെ രോഗപ്രതിരോധശേഷി പഴയതിൽ നിന്നും മോശമായിരിക്കുകയാണ്. ഭാരക്കുറവ്, പി സി ഓ ഡി, രക്തക്കുറവ് പോലെ പലവിധ പ്രശ്നങ്ങൾ ഇപ്പോൾ സ്ത്രീകൾ കൂടുതലായും അനുഭവിക്കുന്നുണ്ട്.
അതിന് ഒരു ഉത്തമ പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ഇതിൽ പറയുന്ന വിഭവം ദിവസവും ഒരെണ്ണം വച്ചു കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു ശാശ്വത പരിഹാരം ആയിരിക്കും. ചെറുചണത്തിന്റെ വിത്ത് അഥവാ ഫ്ലാക്സ് സീഡ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് വീഡിയോയിൽ കാണിക്കുന്നത്. ധാരാളം ന്യൂട്രിയന്റ്സ്, ഫൈബർ, ഒമേഗ 3, ഫാറ്റി ആസിഡ്സ്
ഒക്കെ അടങ്ങിയിട്ടുള്ളതിനാൽ തന്നെ പ്രമേഹം നിയന്ത്രിക്കാനും കൊളെസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഒക്കെ ഇത് വളരെ നല്ലതാണ്. ആദ്യം തന്നെ ഒരു കപ്പ് ഫ്ലാക്സ് സീഡ്‌സ് നല്ലത് പോലെ വറുത്ത് എടുക്കുക. ഒരു പാനിൽ അര കപ്പ് ബദാം വറുത്ത് എടുക്കണം. ഇതിലേക്ക് അര കപ്പ് വെളുത്ത എള്ള് കൂടി ചേർത്ത് ഇളക്കണം. ഇവ എല്ലാം തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട്
പൊടിച്ചെടുക്കണം. ഇതിലേക്ക് ഒരു കപ്പ് ശർക്കര അലിയിച്ചു എടുക്കുന്ന ശർക്കര പാനിയും കൂടി ചേർത്ത് യോജിപ്പിക്കുക. ശർക്കര പാനി ഉണ്ടാക്കുന്ന സമയത്ത് ഇതിലേക്ക് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും കൂടി ചേർത്തിരിക്കണം. ഇവ എല്ലാം കൂടി നന്നായി യോജിപ്പിച്ചതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇത് തണുത്ത് തുടങ്ങുമ്പോൾ ചെറിയ ഉരുളകൾ ആക്കി സൂക്ഷിക്കുക. Video Credit : Pachila Hacks
Comments are closed.