ഇത് ഒരു സ്പൂൺ കഴിക്കൂ.!! ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണങ്ങൾ; എല്ലു തേയ്മാനത്തിനും രക്തകുറവിനും പരിഹാരം.!! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്.!! Healthy Avil Ellu vilayichath recipe

Healthy Avil Ellu vilayichath recipe : അവൽ ഉലർത്തിയത് ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ആരോഗ്യത്തിന് ഗുണങ്ങളേറെ ലഭിക്കും! പണ്ടു കാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും അവൽ ഉലർത്തിയത്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഈയൊരു വിഭവം കുറച്ചുകൂടി വ്യത്യസ്ത രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. അതിന് ആവശ്യമായ ചേരുവകൾ, ഉണ്ടാക്കേണ്ട രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അവൽ ഉയർത്തിയത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ബ്രൗൺ നിറത്തിലുള്ള അവൽ, കറുത്ത എള്ള്, നിലക്കടല, നല്ലെണ്ണ, മധുരത്തിന് ആവശ്യമായ ശർക്കര, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് അവൽ ഇട്ടുകൊടുക്കുക. അവൽ നല്ലതുപോലെ കൃസ്പ്പായി തുടങ്ങുമ്പോൾ മറ്റൊരു

പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കാവുന്നതാണ്. ശേഷം അതേ പാത്രത്തിലേക്ക് എടുത്തുവച്ച എള്ളിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഈയൊരു സമയം കൊണ്ട് തന്നെ അവലിലേക്ക് ആവശ്യമായ ശർക്കര പാനി കൂടി തയ്യാറാക്കി എടുക്കാം. അതിനായി എടുത്തുവച്ച ശർക്കരയിലേക്ക് കുറച്ച് വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിച്ച് പാനിയാക്കുക. അതുപോലെ നിലക്കടല വറുത്ത് തൊലികളഞ്ഞ് വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. നല്ലെണ്ണ ചൂടായി തുടങ്ങുമ്പോൾ ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്.

ശർക്കരപ്പാനി തിളച്ച് വരുമ്പോൾ അതിലേക്ക് എടുത്തു വച്ച അവലും എള്ളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ രണ്ട് ചേരുവകളും പാനിയിൽ കിടന്ന് നന്നായി മികസായി തുടങ്ങുമ്പോൾ തൊലി കളഞ്ഞ് വെച്ച നിലക്കടല കൂടി ചേർത്തു കൊടുക്കാം. അവസാനമായി കുറച്ച് നെയ്യ് കൂടി തൂവി അവൽ അടുപ്പത്ത് നിന്ന് മാറ്റി വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ അവൽ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാനായി സാധിക്കും. മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു ഒറ്റമൂലിയായി ഇതിനെ കണക്കാക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Divya’s World

Read Also : പച്ച പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം.!! ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും; പച്ച പപ്പായ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!!

ഉപ്പുമാങ്ങ മാറിനിൽക്കും രുചിയിൽ.!! കൊതിയൂറും രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത്; ലൂബിക്ക ഉപ്പിലിടുമ്പോൾ ഈ ഒരു രഹസ്യ ചേരുവ കൂടി ചേർത്ത് നോക്കൂ.!! രുചി ഇരട്ടിക്കും.!!

Comments are closed.