വിട്ടുമാറാത്ത അസുഖങ്ങൾക്കുള്ള പ്രതിവിധി.. ആരോഗ്യം കാത്തു സൂക്ഷിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന ഉണക്കമുന്തിരി ഡ്രിങ്ക്.!! Health Benefits of Raisins Malayalam

Health Benefits of Raisins Malayalam : രക്തക്കുറവ് പോലെയുള്ള പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് വളരെയധികം ഫലം ചെയ്യുന്ന ഒന്നാണ് കറുത്ത മുന്തിരി. കറുത്ത മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. മാത്രമല്ല പ്രായഭേദമന്യേ ഇത് എല്ലാവർക്കും ഉപയോഗിക്കാനും സാധിക്കും. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അത് പരിഹരിക്കാനായി ഉണക്കമുന്തിരി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയം അറിഞ്ഞിരിക്കാം.

ഇതിനായി അഞ്ചോ ആറോ കറുത്ത ഉണക്കമുന്തിരിയാണ് ആവശ്യമായിട്ടുള്ളത്. കുരു ഉള്ളതോ ഇല്ലാത്തതോ വീട്ടിലുള്ളത് അനുസരിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം കറുത്ത മുന്തിരി ഇളം ചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അല്പനേരം ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുമ്പോൾ തന്നെ അതിനോടൊപ്പം ഉള്ള അഴുക്കെല്ലാം പോയി കിട്ടുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടുതൽ പഴക്കമുള്ള ഉണക്കമുന്തിരി ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ഉപയോഗിക്കരുത്.

Health Benefits of Raisins Malayalam

ഈയൊരു ഡ്രിങ്ക് പതിവായി കഴിക്കുകയാണെങ്കിൽ അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും പല അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.ഡ്രിങ്ക് തയ്യാറാക്കാനായി മൂന്ന് ഏലക്കായ, ആറോ ഏഴോ ഉണക്കമുന്തിരി എന്നിവ നല്ലതുപോലെ ചതച്ചെടുക്കണം. ശേഷം അത് വെള്ളത്തിലേക്ക് ഇട്ട് നല്ലതു പോലെ തിളപ്പിച്ചെടുക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു മൂന്ന് ഗ്രാമ്പു കൂടി ഇട്ടു കൊടുക്കാവുന്നതാണ്. വയറിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഗ്രാമ്പൂ

ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. വീട്ടിൽ കുട്ടികൾക്ക് ഈയൊരു ഡ്രിങ്ക് തയ്യാറാക്കി നൽകുമ്പോൾ പനംകൽക്കണ്ടം കൂടി ചേർക്കാവുന്നതാണ്. അതുപോലെ പ്രായമായിട്ടുള്ളവരെല്ലാം ഇത് സ്ഥിരമായി കൃത്യമായ അളവിൽ അല്ല കുടിക്കുന്നത് എങ്കിൽ ചിലപ്പോൾ തടി കൂടാനുള്ള സാധ്യതയുണ്ട്. ഈയൊരു പാനീയം തയ്യാറാക്കുമ്പോൾ എടുക്കുന്ന വെള്ളം മുന്തിരിയുടെ അളവ് എന്നിവയെല്ലാം കൃത്യമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tips Of Idukki

Rate this post

Comments are closed.