ദേവി ഭയക്കുന്ന പോലെ തന്നെ സംഭവിക്കുന്നു.. ഹരിയെ കൂടെനിർത്താൻ ആഗ്രഹിച് തമ്പി.. സാന്ത്വനത്തിൽ ഇനി സംഭവിക്കുന്നത് പ്രേക്ഷകരെ വേദനിപ്പിക്കുമെന്നുറപ്പ്.!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവരുകയാണ് സാന്ത്വനം പരമ്പര. ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്. അഞ്ജലിയും കണ്ണനും തമ്മിലുള്ള സംഭാഷണത്തോടെയാണ് പുതിയ പ്രോമോ വീഡിയോ ആരംഭിക്കുന്നത്. തന്നെ എല്ലാവരും കളിയാക്കുവാണെന്നാണ് കണ്ണൻറെ പരാതി. വലിയ സാഹിത്യം കലർന്ന സംസാരമാണ് കണ്ണന്റേത്.


കണ്ണന്റെ ഭാഗത്ത് നിന്നും എടുത്താൽ പൊങ്ങാത്ത മലയാളം വാക്കുകൾ കേട്ടതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് അഞ്ജു. പ്രമോയിൽ അപ്പുവും ഹരിയും തമ്മിലുള്ള സംഭാഷണവുമുണ്ട്. നോക്കിക്കോ, ഇനി നിന്നെയും ഡാഡി സ്നേഹിക്കുമെന്നാണ് അപ്പു ഹരിയോട് പറയുന്നത്. വരും ദിവസങ്ങളിൽ തമ്പിയും ഹരിയും കൂടുതൽ അടുത്തേക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രൊമോയിൽ തമ്പിയുടെ വീട്ടിലെ സുഖസൗകര്യങ്ങളെക്കുറിച്ച് വാചാലനാകുന്ന കണ്ണനെയും കാണാം.

തമ്പിയുടെ വീട്ടിലെ എ സി റൂമും വമ്പൻ ഭക്ഷണവുമൊക്കെ ആസ്വദിച്ച് തിരിച്ചുവരുമ്പോൾ വല്യേടത്തിക്ക് പിന്നെ സാന്ത്വനം വീട് പറ്റുമോ എന്നാണ് കണ്ണന്റെ ചോദ്യം. കണ്ണൻറെ വർത്തമാനം കേട്ട് ദേവിക്ക് ചെറിയ ആശങ്കയുളവാകുന്നുണ്ട്. ദേവി സംശയിക്കുന്നത് പോലെ തന്നെ തമ്പിയുമായ് കൂടുതൽ അടുക്കുകയാണ് ഹരി. മാർക്കറ്റിംഗിൽ ബിരുദധാരിയായ ഹരിയെ സ്വന്തം കമ്പനിയിലേക്ക് കൂടെക്കൂട്ടാൻ പ്ലാനിടുകയാണ് തമ്പി. കുറച്ച് കാശ് മുടക്കി ഒന്നാന്തരം ഡ്രസ് ഒക്കെ വാങ്ങിച്ചു കൊടുത്താല്‍ ഹരിയുടെ ഗെറ്റപ്പ് മൊത്തത്തിൽ ഒന്ന് മാറുമെന്നാണ് തമ്പിയുടെ കണക്കുകൂട്ടൽ.

അതെ സമയം ശിവൻ അഞ്ജലിയുമൊത്തുള്ള തന്റെ ഫോട്ടോ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നതിലേക്ക് സന്തോഷത്തോടെ നോക്കിനിൽക്കുകയാണ്. ഇതുകണ്ട് ദേവിയേടത്തിയും അഞ്ജുവും പുറകെ വരുന്നുണ്ട്. അതിന്റെ പേരിൽ എന്തായാലും ഇനി ശിവനെ എല്ലാവരും കൂടി കളിയാക്കിക്കോളും എന്നുറപ്പാണ്. പുതിയ പ്രോമോ വീഡിയോ കണ്ടതോടെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് സാന്ത്വനം ആരാധകർ. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം.

Comments are closed.