ഓണത്തോടനുബന്ധിച്ച് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം ഹൻസിക കൃഷ്ണ.!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും.!! Hansika Onam Special Photos

യൂട്യൂബർ, ഡാൻസർ, മോഡൽ,ആർട്ടിസ്റ്റ്, ഇൻസ്റ്റഗ്രാം താരം എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ഹൻസിക കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ അഞ്ചു പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക. ലൈഫ് സ്റ്റൈൽ ഇൻഫ്ലുവൻസർ കൂടിയാണ് ഹൻസിക. 763 k ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ താരത്തിലുള്ളത്. തന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ചെറുപ്രായത്തിൽ തന്നെ കഴിവുകൊണ്ട് ഉയരങ്ങളിലെത്താൻ സാധിച്ച ഹൻസികക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ഹൻസിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസ് അണിഞ്ഞ് സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ വച്ച് വളരെ സുന്ദരിയായാണ് ഹൻസിക ഒരുങ്ങിയിരിക്കുന്നത്.

ഹൻസികയുടെ ചുരുണ്ട മുടിക്ക് വളരെയധികം ആരാധകരുണ്ട്. ഈ ചിത്രങ്ങൾക്ക് താഴെയായി നിരവധി കമന്റുകൾ ആണ് ഇതിനോടകംതന്നെ വന്നിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ഒരു ലക്ഷത്തിൽ പരം ലൈക്കുകൾ ഈ ചിത്രം വാങ്ങിക്കഴിഞ്ഞു. വളരെ സിമ്പിൾ മേക്കപ്പ് ആണ് താരം ചെയ്തിരിക്കുന്നത്. കഴുത്തിൽ ഒരു മാലയും കമ്മലും മാത്രം.

ഏതൊരു വേഷത്തിലും ഹൻസിക നീ സുന്ദരിയാണ് എന്ന തരത്തിലുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെയായി വരുന്നുണ്ട്. ഹൻസിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ താരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. ഹൻസികയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ആരാധകർ കാത്തിരിക്കുകയാണ്

Comments are closed.