ഹാങ്ങർ ഉപയോഗിച്ച് ചെയ്യാവുന്ന ഞെട്ടിക്കുന്ന ചില കിടിലൻ ട്രിക്കുകൾ.. ഇതുവരെ അറിയാതെ പോയല്ലോ.!! Hanger Usefull Tips Malayalam
Hanger Usefull Tips Malayalam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും ഹാങ്ങർ. സാധാരണയായി തുണി ഹാങ്ങ് ചെയ്ത് ഇടുന്നതിനു വേണ്ടിയാണ് ഹാങ്ങർ ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇതേ ഹാങ്ങർ തന്നെ വ്യത്യസ്ത ഉപയോഗങ്ങൾക്കായി ഉപയോഗിക്കേണ്ട വിധം വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, പഴത്തോൾ എന്നിവ വേസ്റ്റ് ബാസ്കറ്റിൽ നേരിട്ട് കൊണ്ടുപോയി ഇടാൻ മടിയുള്ളവർക്ക്
ചെയ്യാവുന്ന ഒരു കാര്യമാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു ഹാങ്ങർ എടുത്ത് അതിന്റെ രണ്ടറ്റവും കൂർത്ത് നിൽക്കുന്ന രീതിയിൽ വലിച്ചെടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിന്റെ പിടിക്കുന്ന ഭാഗം ഒരു കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് കളയുക. ഈയൊരു കവറിനകത്തേക്ക് ഹാങ്ങർ മുകളിൽ വരുന്ന രീതിയിൽ വച്ച് കവറിന്റെ മുറിച്ചുവെച്ച ഭാഗം നല്ലതുപോലെ മുറുക്കി കൊടുക്കാവുന്നതാണ്. ശേഷം ഹാങ്ങ് ചെയ്യുന്ന ഭാഗം എവിടെയെങ്കിലും ഹാങ്ങ് ചെയ്തു ഇടുകയാണെങ്കിൽ ഒരു

വേസ്റ്റ് ബാസ്ക്കറ്റ് പോലെ ഈയൊരു ഹാങ്ങർ കവർ ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊന്ന് ഷൂവും മറ്റും കഴുകി അത് വെള്ളം വാർന്ന് ഉണക്കാനായി വയ്ക്കാൻ ചെയ്യാവുന്ന ഒരു ട്രിക്കാണ്. ഹാങ്ങറിന്റെ രണ്ട് ഭാഗവും ഒന്ന് മടക്കി കൊടുക്കുക. ചെറുതായി വളച്ചെടുത്ത ശേഷം കഴുകിയ ഷൂ അറ്റത്ത് വരുന്ന രീതിയിൽ തൂക്കിയിടുകയാണെങ്കിൽ വെള്ളം മുഴുവനായും വാർന്ന് എളുപ്പത്തിൽ ഷൂ ഉണക്കി എടുക്കാവുന്നതാണ്. ഹാങ്ങറിനെ ഒരു ഓർഗനൈസർ ആയി ഉപയോഗിക്കുകയും ചെയ്യാം. അതിനായി ഒരു ഹാങ്ങർ എടുത്ത്
അതിലേക്ക് ഒരു സെല്ലോ ടേപ്പ് ഉപയോഗിച്ച് വളകൾ അടുത്തടുത്ത് വരുന്ന രീതിയിൽ ഒട്ടിച്ചു നൽകുക. അതിനുശേഷം ഇത് ഷോൾ ഹാങ്ങർ ആയി ഉപയോഗിക്കാവുന്നതാണ്. ഇത് തന്നെ സെല്ലോ ടാപ് ഉപയോഗിച്ച് കെട്ടിക്കൊടുക്കുന്നതിന് പകരമായി അത്യാവശ്യം കട്ടിയുള്ള നൂല് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചും ഉപയോഗപ്പെടുത്താം. ഇങ്ങിനെ ഒന്നിൽ കൂടുതൽ ലയറുകൾ സെറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ ഷോളുകൾ ഓർഗനൈസ് ചെയ്യാനായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ ട്രിക്കുകൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.
Comments are closed.