ചാർളിയിലെ ദുൽഖറിന്റെ കാൽ ദുൽഖറിന്റെ അല്ല.!! പിന്നെ ആരുടേതാണെന്നു നിങ്ങൾക്ക് അറിയാമോ? വെളിപ്പെടുത്തലുമായി നടൻ ഹക്കിം ഷാ…| Hakim Sha About Charlie Movie Malayalam
Hakim Sha About Charlie Movie Malayalam: പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രമായിരുന്നു ചാർളി. മാർട്ടിൻ പ്രക്കാട്ട് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് ഉണ്ണി ആർ ആയിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ആയി മാറിയ ചിത്രം ദുൽഖർ സൽമാനു ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം കൂടി ആയിരുന്നു. എന്നാൽ ഇപ്പോൾ ചാർളിയിലെ ഒരു കരിമുകിലിനു എന്ന സോങ്ങിൽ ദുൽഖർ സൽമാനു പകരം അഭിനയിച്ചിരിക്കുന്നത്
താൻ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആക്ടർ ഹക്കിം ഷാ.നായാട്ട്, രക്ഷാധികാരി ബൈജു ഒപ്പ്, അർച്ചന 31 നോട്ട് ഔട്ട്, ടീച്ചർ, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ താരം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദുൽഖറിനു പകരം താൻ അഭിനയിച്ച കാര്യം വെളിപ്പെടുത്തിയത്. ആക്ടർ ആവുന്നതിനു മുൻപ് സിനിമയിൽ മാർട്ടിൻ പ്രാക്കട്ടിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയായിരുന്നു.എബിസിഡി

മുതൽ മാർട്ടിൻ പ്രക്കാട്ടിന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു എന്നും ചാർളിയിലെ ദുൽഖറിന്റെ അഭിനയം നോക്കി നിന്ന് പഠിക്കാൻ ശ്രമിക്കാറുണ്ടായിരുന്നെന്നും താരം പറഞ്ഞു.ചിത്രത്തിന്റെ ഷൂട്ടിംഗ് ധനുഷ്കോടിയിൽ നടക്കുന്ന സമയത്ത് ആണ് ഒരു കരിമുകിലിനു എന്ന സോങ് ഷൂട്ട്
ചെയ്തു കൊണ്ടിരുന്നത്. ഷൂട്ട് ചെയ്തു കൊണ്ടിരുന്ന സമയത്ത് കുറെ ഓടുന്ന സീനുകൾ ഉണ്ടായിരുന്നു. ഷൂട്ടിംനിടയ്ക്ക് ദുൽഖറിറിന്റെ കാലുകളിലെ മസിലുകൾ കൊളുത്തി പിടിക്കുകയും പിന്നീട് ദുൽഖറിന്റെ പകരം ഡ്യൂപ്പ് ആയി ആ ഡ്രസ്സ് ധരിച്ചു കൊണ്ട് താൻ ആ സീനിൽ അഭിനയിക്കുകയും ചെയ്തു. ആ പാട്ടിൽ മാത്രമല്ല സിനിമയിലെ പല സീനുകളിലും ഞൊണ്ടിയായും വഴിപോക്കൻ കഥാപാത്രമായും ഒക്കെ താൻ അഭിനയിച്ചിട്ടുണ്ട് എന്ന് താരം പറഞ്ഞു.
Comments are closed.