ഒരു പിടി എള്ള് ഉണ്ടോ.!! മുട്ടോളം മുടി വളരാൻ ഇത് മാത്രം മതി.!! മുടി കൊഴിച്ചലും താരനും ഇനി ഈസി ആയി മാറ്റാം | Hair Growth Tips Using Sesame Seeds

Hair Growth Tips Using Sesame Seeds : താരനും മുടികൊഴിച്ചിലും ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണല്ലേ. ഇന്ന് വിപണിയിൽ ലഭ്യമായ മിക്ക ഹെയർ കെയർ ഉൽപ്പന്നങ്ങളും താരനും മുടികൊഴിച്ചിലും തടയും എന്ന വാഗ്ദാനം നൽകുന്നവയാണ്. പക്ഷെ മിക്കതും വെറും പരസ്യങ്ങളിലോ വാഗ്ദാനങ്ങളിലോ മാത്രം ഒതുങ്ങിപ്പോകാറാണ് പതിവ്.

നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു കിടുക്കാച്ചി ഹെയർ പാക്കാണ് മുടി നല്ലപോലെ വളരാനായി ഈ ഹെയർ പാക്ക് ആഴച്ചയിൽ ഒരു രണ്ട് തവണ പുരട്ടിക്കൊടുത്താൽ മതിയാവും. ഇത് തയ്യാറാക്കുന്നതിനായി ആദ്യം അരക്കപ്പ് കഞ്ഞി വെള്ളമാണ് എടുക്കേണ്ടത്‌. ഇതിലേക്ക് ഒന്ന് രണ്ട് സാധനങ്ങൾ കുതിർത്തിടണം. പുളിപ്പിച്ച കഞ്ഞിവെള്ളം വേണമെന്നൊന്നും ഇല്ല. രാവിലെയോ ഉച്ചക്കോ വച്ച ചോറിന്റെ കഞ്ഞി

വെള്ളമായാലും മതിയാവും. കഞ്ഞിവെള്ളം ഉപ്പിടാത്തതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തതായി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ നമ്മുടെ മുടി നല്ലപോലെ വളരാനും താരൻ മാറാനും ഏറ്റവും മികച്ച ഒന്നാണ്. അടുത്തതായി നിങ്ങൾക്ക് അധികം പരിചയമില്ലാത്ത ഒരാളെയാണ് ചേർക്കാൻ പോകുന്നത്. എള്ളുണ്ട നമുക്കെല്ലാം പരിചയമുള്ള കറുമുറെ തിന്നാൻ ഇഷ്ടമുള്ള ഒന്നാണല്ലേ. ആ നല്ല കറുത്ത എള്ളാണ് നമ്മൾ ഇവിടെ 2 ടേബിൾ സ്പൂൺ എടുക്കുന്നത്.

മുടിയുടെ വളർച്ചക്കും സംരക്ഷണത്തിനും മികച്ച ഒന്നാണ് എള്ള്. നമ്മുടെ മുടിയുടെ വളർച്ച നന്നാവണമെങ്കിൽ മുടിക്ക് നല്ല തണുപ്പ് കിട്ടണം. തല ഭയങ്കര ചൂടായാൽ മുടികൊഴിച്ചിലും മറ്റും പെട്ടെന്ന് വരാം. എന്നാൽ എള്ള് തലക്ക് നല്ല തണുപ്പ് നൽകുന്ന ഒന്നാണ്. ഈ അടിപൊളി ഹെയർ പാക്കിന്റെ കൂടുതൽ വിവരങ്ങളറിയാൻ താഴെ കൊടുത്ത വീഡിയോ കണ്ടോളൂ. തീർച്ചയായും ഉപകാരപ്പെടും. Video credit : KONDATTAM Vlogs

Read Also : : മുടി തഴച്ചു വളരാൻ പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.. ഒറ്റ ആഴ്ച കൊണ്ട് കൊഴിച്ചിൽ മാറും.!!

Comments are closed.