മകളുടെ ഓർമയിൽ വിങ്ങി ഗിന്നസ് പക്രു..! കുഞ്ഞ് ഐസിയുവിൽ കിടക്കുമ്പോഴും പരിപാടി അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്; മനസ്സ് തുറന്ന് താരം…| Guinnes Pakru In Her Daughter Memories Malayalam
Guinnes Pakru In Her Daughter Memories Malayalam: മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രു കലോത്സവ വേദികളില്‍ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും ഗിന്നസ് റെക്കോര്‍ഡിലേക്കും എല്ലാം വളര്‍ന്ന താരമാണ്. കോമഡിയിലൂടെയായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് നായകനായും സഹ നടനായും കയ്യടി നേടാന്‍ ഗിന്നസ് പക്രുവിന് സാധിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്ന ആളാണ് ഗിന്നസ് പക്രു. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും എല്ലാം ഒരുപോലെ ഗിന്നസ് പക്രു ചെയ്തിട്ടുണ്ട്. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദർ തുടങ്ങിയ സിനിമകളിൽ മുഴുനീള
വേഷമാണ് ഗിന്നസ് പക്രു ചെയ്തിരിക്കുന്നത്. കൂടാതെ കുട്ടീം കോലും എന്ന സിനിമ പക്രു സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോഴും സിനിമകളിൽ സജീവ സാന്നിധ്യമാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രു വിവാഹം കഴിക്കുന്നത് 2006 ലാണ്. പക്രുവിന്റെ ഭാര്യ ഗായത്രി മോഹൻ ആണ്. ഇരുവർക്കും 2009 ൽ ദീപ്ത കീർത്തി എന്ന മകളും ജനിച്ചു. എന്നാൽ ആദ്യം ഒരു കുഞ്ഞ് പിറന്നെങ്കിലും രണ്ടാഴ്ചക്കുള്ളിൽ ഈ കുഞ്ഞ് മര ണത്തിന് കീഴടങ്ങി. കുട്ടിയെ കയ്യിലേക്ക് കിട്ടിയിരുന്നില്ല ഐ സി യു വിൽ ആയിരുന്നു.

താരത്തിന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടമായിരുന്നു അത്. കുഞ്ഞ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ താരം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് ഗിന്നസ് പക്രു പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തിന് മുമ്പ് ഗായത്രിയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മകളോടൊപ്പം സമയം ചിലവഴിക്കുന്നതിനെക്കുറിച്ചും ഗിന്നസ് പക്രു മനസ് തുറന്നിരുന്നു. തന്റെ വിവാഹത്തിന് മുമ്പ് ഗായത്രിയോട്
ഞാൻ അത്യാവശ്യം സമയമെടുത്ത് സംസാരിച്ചു. ഞാൻ പറഞ്ഞതിൽ കൂടുതലും എന്റെ നെഗറ്റീവ് സൈഡുകളാണ്. എന്നെ കല്യാണം കഴിച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഞാൻ പറഞ്ഞത്. കാരണം എന്തെന്നാൽ ഇതൊന്നും ഈ കുട്ടി ചിന്തിച്ചില്ലെങ്കിൽ ചിന്തിച്ചോട്ടെ എന്ന് കരുതി’ ഇതെല്ലാം പറഞ്ഞ് കഴിഞ്ഞ് അവൾ പറഞ്ഞു ഇതൊക്കെയാണ് ഞാൻ ചിന്തിച്ച കാര്യങ്ങൾ ഇപ്പോൾ എന്തായാലും വളരെ സന്തോഷത്തോടെ പോകുന്നു എന്നാണ് ഗിന്നസ് പക്രു പറയുന്നത്.
Comments are closed.