നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേര. എല്ലാവരും കഴിക്കുവാൻ ഇഷ്ടപ്പെടുന്ന പഴങ്ങളിൽ പ്രധാനമാണ് പേരക്കായ. ആരോഗ്യപരമായ നിരാവധി ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ലൈക്കോപീൻ, ആൻറി ഓക്സിഡൻറുകൾ എന്നിങ്ങനെ ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. പേരക്കയിൽ മാത്രമല്ല ഇവയുടെ ഇലകളിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിനും കേശസംരക്ഷണത്തിനുമെല്ലാം ഇവ ഏറെ മികച്ചതാണ്. ഔഷധക്കൂട്ടിലെ ഒരു പ്രധാന ഔഷധമാണ് പേരയുടെ ഇല. വയറിളക്കം, വൃണങ്ങൾ തുടങ്ങിയവ മാറാൻ പേരയില കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്. കാൻസർ പ്രതിരോധത്തിനും പേരയില മികച്ചതാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പേരയില ചേർത്ത് തയ്യാറാക്കുന്ന പോഷക സമ്പന്നമായ ഔഷധ ചായ നിങ്ങളുടെ നിത്യ ജീവിതത്തിൽ ശീലമാക്കുന്നത്
വഴി നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ലഭിക്കുന്ന ഫലങ്ങൾ സ്വപ്ന തുല്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമാണ് പേരയിലകൾ. ഇത് സ്ഥിരമായി ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും. പേരയില ചായ ദിവസവും കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളെസ്ട്രോൾ കുറക്കുന്നതിനും മികച്ച ഒരു വഴിയാണ്.
ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Inside Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.