ഇനി പേര ചുവട്ടിൽ നിന്നും കായ്ക്കും.. ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.!!

നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പഴവർഗ്ഗമാണല്ലോ പേര. ഒട്ടനവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളതും വളരെ സ്വാദുള്ളതുമായ ഒരു ഫലമാണ് പേര. പേരയുടെ ഇലയും കായ്‌ക്കൊപ്പം തന്നെ ഒരുപാട് ഔഷധമൂല്യമുള്ളവയാണ്. പേരക്ക ദിവസവും കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും രോഗപ്രതോരോധശേഷി

വർധിപ്പിക്കുന്നതിനും രക്തസമ്മർദം നിയന്ത്രണത്തിലാക്കുന്നതിനുമെല്ലാം സഹായിക്കുന്നു. പണ്ടുകാലത്ത് ഒരു വീട്ടിൽ ഒരു പേര എങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പേരക്ക കിട്ടുന്നതിനായി പല ആളുകളും മാർക്കറ്റിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ പേര മരം വീട്ടിൽ വെച്ച് പിടിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറെ ഉപകാരപ്രദമായ ചില ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെട്ടാലോ?

ഏതിനം ചെടികളാണെങ്കിലും നടുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ല ആരോഗ്യമുള്ള തയ്യുകൾ നോക്കി തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്. മൂന്നടി നീളത്തിലും വീതിയിലും 2 അടി താഴ്ചയിലും കുഴിയെടുത്ത് തുല്യ അളവിൽ മണ്ണും ചകിരി കാമ്പോസ്റ്റും മിക്സ് ചെയ്ത് ഇതിൽ നിറക്കാം. ചാണകപ്പൊടിയോ കിച്ചൻ വെസ്റ്റോ ചേർക്കാം. പേരച്ചെടിയുടെ പരിചരണവും നടീൽ രീതിയും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

പേര തയ്യുകൾ വെച്ചുപിടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഉപകരപ്രദമായിരിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.