ഒരു തവി മാവ് മതി മുളക് പൂക്കൾ കൊണ്ട് നിറയും.. മുളക് തിങ്ങി നിറയാൻ ദോശമാവ് കൊണ്ട് കിടിലൻ സൂത്രം.!! Green Chilly Cultivation Using dosha batter Malayalam

Green Chilly Cultivation Using dosha batter Malayalam : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു വെള്ളം കോരി വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ.

അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ അതിൽ നിന്നും ഒന്നോ രണ്ടോ സ്പൂൺ മാവെടുത്ത് മാറ്റി വയ്ക്കുക. ഈ മാവ് തലേ ദിവസത്തെ കഞ്ഞി വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ഇരട്ടി അളവിൽ വെള്ളം ചേർക്കണം. ഒപ്പം അൽപ്പം ശർക്കരയും കൂടി ചേർക്കണം. ഈ കലക്കി വച്ചിരിക്കുന്നത് മാവ് ഓരോ മുളക് ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. ഒരു ചെടിക്ക് തന്നെ രണ്ടു തവി വീതമെങ്കിലും

Green Chilly Cultivation Using dosha batter Malayalam

ഒഴിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. അതു പോലെ തന്നെ പൂക്കൾ ധാരാളമായി ഉണ്ടാവും. പൂക്കൾ ഉണ്ടാവുന്നത് പോലെ തന്നെ പ്രധാനമാണ് പൂക്കൾ കൊഴിയാതെ നോക്കുന്നതും. അതിനായി കുറച്ച് കനൽ എടുത്തിട്ട് അതിലേക്ക് അറക്കപ്പൊടിയോ പേപ്പർ കഷ്ണങ്ങൾ ചുരുട്ടിയതോ ചേർത്ത് നന്നായി പുകയ്ക്കുക. കീടങ്ങൾ പമ്പ കടക്കും. ചെറിയ ചൂട് കിട്ടുമ്പോൾ ചെടികളിൽ

നിന്ന് പൂക്കൾ കൊഴിയുന്നത് കുറയുകയും ചെയ്യും. ഇത് മുളകിന് മാത്രമല്ല വഴുതനയ്ക്കും പയറിനും പീച്ചിങ്ങയ്ക്കും ഒക്കെ ചെയ്യാവുന്ന പ്രയോഗമാണ്. അപ്പോൾ വീഡിയോ മുഴുവനായും കണ്ട് വീട്ടിൽ എല്ലാവരും പച്ചക്കറി കൃഷി തുടങ്ങിക്കൊള്ളൂ. ഒരു വീട്ടിലേക്ക് ഉള്ള പച്ചക്കറി വളർത്താൻ ഏറ്റവും ഉപയോഗപ്രദമായ ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാൻ കഴിയുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Mini’s LifeStyle

Rate this post

Comments are closed.