ഇത് ആര് ഡിസ്നി പ്രിൻസസോ 😱😱 പച്ചയും നീലയും ചേർന്ന സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ സ്വന്തം കുസൃതിക്കുട്ടി.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും 👌👌

വാത്തി കമിംഗ് ഗാനരംഗത്തിന് നൃത്തച്ചുവടുകൾ വെച്ച് മലയാളി ഹൃദയങ്ങളിലേക്ക് ചവിട്ടിക്കയറിയ കുട്ടി താരമാണ് വൃദ്ധി വിശാൽ. നിഷ്കളങ്കമായ ചിരിയാൽ ആരെയും മനംമയക്കുന്ന കുട്ടി താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് മനോഹരമായ ഫ്രോക്കുകളിൽ തിളങ്ങുന്ന


വൃദ്ധിയുടെ ക്യൂട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇടക്ക ഇടക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് . അത്തരത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്ന വൃദ്ധിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലൈറ്റ് പച്ചയും ലൈറ്റ് ബ്ലൂവും ചേർന്ന് ഹെവി ഡിസ്‌നി പ്രിൻസസ് ലുക്കിലുള്ള ഫ്രോക്ക് ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. liandli couture ആണ് മനോഹര വസ്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

അബി ഫൈൻ ഷൂട്ടേഴ്സ് ആണ് കുട്ടി താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന വൃദ്ധി മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആരാധകരുടെ ഹൃദയത്തിൽ കയറിക്കൂടിയത്. അതിനുശേഷം മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ചിത്രത്തിലെ കുഞ്ഞിപ്പുഴു

എന്ന ഡയലോഗ് ആണ് ഏറ്റവുമധികം ആരാധകർ ഏറ്റെടുത്തത്. ഇടയ്ക്കിടയ്ക്ക് ഡബ്സ്മാഷ് വീഡിയോകളും. ഇൻസ്റ്റഗ്രാം റീൽസും ഒക്കെ ചെയ്യുന്ന വൃദ്ധി കുട്ടി ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്.നേരത്തെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.

Comments are closed.