വെറും 1 മിനിറ്റിൽ പച്ച മാങ്ങ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേട്ടാ ഗ്യാസ് പോലും കത്തിക്കേണ്ട 😲👌

മാങ്ങയുടെ സീസൺ ആണല്ലോ ഇപ്പോൾ. മാങ്ങാ കാലം തുടങ്ങി കഴിഞ്ഞാൽ മാങ്ങാ ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമായിരിക്കും. അത്തരത്തിൽ മാങ്ങാ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കു.. മാങ്ങാ ഉപയോഗിച്ചുള്ള ഈ ഒരു വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി നാല് മാങ്ങയാണ് ആവശ്യമായത്. പുറത്തു നിന്നും വാങ്ങുന്ന മാങ്ങാ ഉപയോഗിച്ചാണ് നിങ്ങൾ ഈ വിഭവം തയ്യാറക്കുന്നത് എങ്കിൽ നല്ലതുപോലെ ഉപ്പിട്ട് കഴുകിയെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം തൊലിയോട് കൂടെയാണ് നമ്മളീ വിഭവം തയ്യാറാക്കുന്നത്. നല്ലതുപോലെ കഴുകി വൃത്തിയാക്കിയ മാങ്ങാ ഒട്ടും തന്നെ വെള്ളത്തിന്റെ അംശം ഇല്ലാത്ത വിധത്തിൽ തുടച്ചു വൃത്തിയാക്കുക.

ഇത് ഗ്രെയ്റ്റ് ചെയ്തശേഷം വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് അഞ്ചു പച്ചമുളക്, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി പേസ്റ്റ് ആക്കിയത്, കാശ്‌മീരി മുളക്പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, പച്ചമാങ്ങയുടെ പുളി ബാലൻസ് ചെയ്യുവാൻ വിനാഗിരി, നല്ലെണ്ണ തുടങ്ങിയവ ചേർത്ത് സ്പൂൺ വെച്ച് മിക്സ് ചെയ്യുക.

നല്ലെണ്ണ ഉപയോഗിക്കുന്നത് ഈ വിഭവം കൂടുതൽ നാൾ കേടാകാതിരിക്കുവാനാണ്. താല്പര്യമെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ചേർക്കാം. ഒരു ദിവസം വെച്ച ശേഷം കഴിച്ചാൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : E&E Creations

Comments are closed.