കറുത്തമുന്തിരി ആവിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 😋👌 കറുത്ത മുന്തിരി ഉപയോഗിച്ചുള്ള ഒരു വെറൈറ്റി ഐറ്റം 😍😍

“കറുത്തമുന്തിരി ആവിയിൽ ഇങ്ങനെ ചെയ്തു നോക്കൂ” മുന്തിരി ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ വിഭവങ്ങളെല്ലാം തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മുന്തിരി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കറുത്ത മുന്തിരി ഉപയോഗിച്ചാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത്.

ഈ ഒരു റെസിപ്പി തയ്യാറാക്കുവാൻ അര കപ്പ് മുന്തിരിയാണ് ആവശ്യമായത്. ഇത് നമുക്ക് ആവിയിൽ വേവിച്ചെടുക്കാം. ഒരു സ്റ്റീമറിൽ മുന്തിരി വേവിച്ചെടുക്കാവുന്നതാണ്. വേവിച്ച മുന്തിരി തണുത്തതിനു ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അരിപ്പ ഉപയോഗിച്ച് അരിച്ച ശേഷം കുറേശ്ശെയായി കോൺഫ്ളവർ മിക്സ് ചെയ്യുക. ഒട്ടും തന്നെ കട്ടയില്ലാത്ത രീതിയിൽ വേണം മിക്സ് ചെയ്യുവാൻ. ഇതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാര ചേർക്കുക.

മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് അടുപ്പത്തേക്ക് വെക്കാവുന്നതാണ്. ഏകദേശം അഞ്ചു മിനിട്ടു കൊണ്ട് തന്നെ തിക് ആയി കിട്ടും. ഇത് നല്ലതുപോലെ വറ്റിച്ചെടുക്കണം. നമ്മളിവിടെ തയ്യാറാക്കുന്നത് ഒട്ടും തന്നെ പ്രിസർവേറ്റീവ് ചേർക്കാത്ത ഒരു ജാം ആണ് തയ്യാറാക്കുന്നത്. കുട്ടികൾക്കൊക്കെ കൊടുക്കുവാൻ ഇത് ഏറെ ഹെൽത്തിയാണ്. ഇത് ഒരു മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.