“ഒട്ടുമാവ് നടുന്നതിനുമുമ്പ് ഇതൊന്ന് കണ്ടുനോക്കൂ” ഒട്ടുമാവിൽ പെട്ടെന്ന് കായ് പിടിക്കാൻ ഈ രീതിയിൽ നടൂ.!!

“ഒട്ടുമാവ് നടുന്നതിനുമുമ്പ് ഇതൊന്ന് കണ്ടുനോക്കൂ” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. സാധാരണ നമ്മുടെ മാവുകൾ നാട്ടു വളർത്തി മാങ്ങാ ഉണ്ടാവണമെങ്കിൽ കുറെ കൊല്ലങ്ങൾ എടുക്കും.


അതുകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഒട്ടുമാവിൻ തയ്യുകൾ വാങ്ങി വെച്ച് പിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവ ശരിയായ രീതിയിൽ നട്ടുവളർത്തിയില്ല എങ്കിൽ രണ്ടു വര്ഷം കൊണ്ട് കായ്ക്കുന്ന മാവാണെങ്കിലും കായ്ക്കാൻ ഏറെ പ്രയാസമായിരിക്കും. ഇനി ഒട്ടുമാവ് വാങ്ങുന്നവർ അത് നടുന്നതിനു മുൻപ് അറിയേണ്ട ചില കാര്യങ്ങളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം.

ഗ്രാഫ്റ്റ് ചെയ്ത ഒട്ടുമാവ് വെക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഒട്ടും തന്നെ വെള്ളം കെട്ടികിടക്കാത്ത സ്ഥലം വേണം തിരഞ്ഞെടുക്കാൻ. നല്ല രീതിയിൽ കുഴിയെടുത്ത് അതിൽ വളം ഇട്ടുകൊടുക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന് താഴെയായി വേണം മണ്ണിട്ട് മൂടാൻ. ജൈവവളം ഇടുന്നതാണ് മികച്ചത്. വേരിന്റെ വളർച്ചക്ക് ഏറെ മികച്ചതാണ് എല്ലുപൊടിയും ചാണകവും. ഇത് ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടികൾ നല്ലതുപോലെ വളരും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.