ജിപിയേയും ഗോപികയെയും അനുഗ്രഹിക്കാൻ വിവാഹ പന്തലിലേക്ക് ഓടിയെത്തി താരങ്ങൾ; ഗോപിക ഇനി ജിപിക്ക് സ്വന്തം.!! GP Gopika Wedding Reception Video viral

GP Gopika Wedding Reception Video viral : വടക്കുന്നാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ജീപിയുടെയും ഗോപിക അനിലിന്റെയും വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ അതിനു ശേഷം സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഉള്ള വലിയ സൽക്കാര വിവാഹ വിരുന്ന് താരങ്ങൾ ഒരുക്കുകയുണ്ടായി.

വളരെ ലളിതമായാണ് ഇരുവരും വടക്കുംനാഥന്റെ മുൻപിൽ വിവാഹിതരാകാൻ എത്തിയത്. സെറ്റ് സാരിയും മുല്ലപ്പൂവും ധരിച്ച് വളരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിച്ചാണ് ഗോപിക വധുവായി ക്ഷേത്രത്തിൽ എത്തിയത്. അതേസമയം തന്നെ മുണ്ടും നേരിയതും ആയിരുന്നു ജിപിയുടെ വേഷം. ചിത്രങ്ങൾ താരങ്ങൾ തന്നെ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആഡംബരപൂർണ്ണമായ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ്

സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ലൈവ് വീഡിയോ അടക്കം ഇതിനോടകം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. റംസാനും ദിൽഷയും ജയസൂര്യയും ഭാര്യയും അടങ്ങുന്ന വലിയ താരനിര തന്നെയാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തിന് മുൻപേ തന്നെ ക്ഷണക്കത്തുമായി ചെന്ന് ഗോപികയും ജീപിയും മോഹൻലാലിൻറെ അനുഗ്രഹം തേടിയിരുന്നു. ജീവയും ഭാര്യ അപർണയും മിയയും അടങ്ങുന്ന വലിയ താര സമൂഹം ഹൽദി ആഘോഷങ്ങൾ മുതൽ ഇരുവർക്കും ഒപ്പം തന്നെ ഉണ്ടായിരുന്നു.

വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് വളരെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് ഇരുവരും ഒന്നായത്. എന്നാൽ തങ്ങൾ പ്രണയത്തിലായതും വീട്ടുകാർ കല്യാണം ഉറപ്പിച്ചതും ഒന്നും താരങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. വിവാഹനിശ്ചയത്തിനു ശേഷമാണ് ജിപിയുടെ യൂട്യൂബ് ചാനലിലൂടെ ഈ വിവരങ്ങളൊക്കെ താരങ്ങൾ പുറത്തുവിട്ടത്. അന്നുമുതൽ ഇന്നുവരെ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Comments are closed.