മഞ്ഞയിൽ കുളിച്ച് ഗൗരി കൃഷ്ണ; ഗൗരി കൃഷ്ണയുടെ ഹൽദി ചടങ്ങുകൾ വൈറലാകുന്നു.!! Gowri Krishna’s Haldi Ceremony Goes Viral Malayalam

Gowri Krishna’s Haldi Ceremony Goes Viral Malayalam: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ആണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് പൗർണമി തിങ്കൾ എന്ന ഈ പരമ്പരയിൽ താരം അഭിനയിച്ചത്. താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. തന്റെ വിവാഹ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം താരം വിവാഹത്തിനായി ആഭരണങ്ങൾ എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സ്വർണാഭരണങ്ങൾ അല്ലാതെ എല്ലാ ആഭരണങ്ങളും ഇമിറ്റേഷൻ മാത്രമാണ് താരം വാങ്ങിച്ചത്. ഇത് മറ്റുള്ള സ്ത്രീകൾക്ക് എല്ലാം മാതൃകയാണ് എന്ന തരത്തിലാണ് ഈ വാർത്ത ആരാധകർക്കിടയിൽ ചർച്ചയായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാറുണ്ട്. താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്ന പല കുറിപ്പുകളും വൈറലാണ്. തന്റെ ഈ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആരാധകരുടെ താരം ഇതിനു മുൻപ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ കല്യാണത്തിനോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ ചടങ്ങിനോട് തനിക്ക് താൽപര്യമില്ലായിരുന്നു എന്നും. എന്നാൽ സേവ് ദ ഡേറ്റിനായി എടുത്ത സാരിയോട് തോന്നിയ മോഹമാണ് ഈ ചടങ്ങിൽ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു.മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നിർദേശ പ്രകാരം, ഫോട്ടോഷൂട്ടിന് വേണ്ടി എങ്കിലും ഹല്‍ദി മേക്കോവര്‍ നടത്താം എന്നാണ് ആദ്യം കരുതിയതെന്നും . അവസാനം അത് ഒരു ചടങ്ങായി തന്നെ സെറ്റ് ചെയ്യുകയായിരുന്നു ഗൗരി കൃഷ്ണ പറഞ്ഞു. ഹൽദി ചടങ്ങുകളുടെ വീഡിയോ യൂട്യൂബിലൂടെ വൈറലാകുകയാണ്. വീഡിയോയിൽ താരതോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഫോട്ടോ എടുക്കുന്നതും

മറ്റും കാണാം. 24നാണ് ഗൗരിയുടെ വിവാഹം. പൗർണമി തിങ്കൾ എന്ന പരമ്പരയിലേ സംവിധായകനായ മനോജിനെ തന്നെയാണ് ഗൗരി വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുൻപ് ഗൗരി വച്ച എല്ലാ കണ്ടീഷനുകളും സ്വീകരിച്ചുകൊണ്ടു തന്നെയാണ് മനോജ് ഗൗരിയുടെ കഴുത്തിൽ താലികെട്ടാൻ ഒരുങ്ങുന്നത്.അഭിനയം തുടരണമെന്നും തന്റെ അച്ഛനെയും അമ്മയെയും മരണംവരെ നോക്കണം എന്നുള്ളതും ആയിരുന്നു ആ രണ്ട് കണ്ടീഷനുകൾ.അവ മനോജ് അംഗീകരിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു.

Comments are closed.