സ്വപ്നതുല്യം മനോഹരം.!! ഒരുപാട് പ്രത്യേകതകളുള്ള അതിമനോഹരമായ വീട്.!! Gorgeous Home Tour with Lots of Features.!!

നമ്മുടെ സ്വപന തുല്യമായ വീട് എങ്ങനെ മനോഹരമാക്കാം എന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളെല്ലാവരും. അതികം കാണാത്തതും എന്നാൽ മനോഹരമായതുമായ ഡിസൈനുകൾ അനേഷിച്ച് നടക്കുന്നവരുമുണ്ട്. അതിമനോഹരമായി ഒരുക്കിയ കരിങ്കല്ലത്താനി യിലെ ജിഷാദ് നജ്മ ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക്.33 സെന്റിലായി 4 ബെഡ്റൂമുകളോടും നിരവധി സ്പെഷ്യൽ ഏരിയകളോടും കൂടി നിർമ്മിച്ചിരിക്കുന്ന വീടിന്റെ കോമ്പൗണ്ട് വാൾ തന്നെ വളരെ മനോഹരവും വ്യത്യസ്ഥവുമാണ്.

സിഎൻസി വർക്കുകളോടൊപ്പം വേലിക്കലും ഇവിടെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കോമ്പൗണ്ട് വാൾ കടന്ന് നാച്ചുറൽ സ്റ്റോൺ കൊണ്ടുള്ള വീതിയുള്ള വഴിയിലൂടെ മുന്നോട്ടു പോകുമ്പോൾ ഇരുവശവും നേച്ചുറൽ ഗ്രാസ് കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഫ്ലാറ്റും സ്ലോപ്പും മിക്സ് ചെയ്തുകൊണ്ടുള്ള എലിവേഷൻ ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മരപ്പണികൾ എല്ലാം തന്നെ തേക്കിൽ ആണ് ചെയ്തിരിക്കുന്നത്. പോർച്ചു കഴിഞ്ഞുള്ള സിറ്റൗട്ട് എൽ ഷേപ്പിൽ ആണ് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ട് ന് ഭംഗി കൂട്ടാനായി സിറ്റൗട്ടിനും പോർച്ചിനും ഇടയിലായി ഒരു ഓപ്പൺ കോർട്ട്‌യാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഫ്ലോറുകളിൽ

എല്ലാം തന്നെ ഇറ്റാലിയൻ മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് കടക്കുന്നത് ഒരു ഓപ്പൺ സ്പേസിലേക്കാണ്. അവിടെനിന്ന് ലിവിങ് ഏരിയയിലേക്ക്. ഡബിൾ ഹൈറ്റിൽ ചെയ്തിരിക്കുന്ന ലിവിങ് അകത്തേക്ക് കയറുമ്പോൾ തന്നെ മനോഹരമായ ഫീലാണ് സമ്മാനിക്കുന്നത്. ലിവിങ് ഏരിയയിലും ഒരുവശത്തായി ഒരു കോർട്ട്‌യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. അവിടെ ഉള്ള ഓപ്പൺ വിൻഡോയിലൂടെ നാച്ചുറൽ ലൈറ്റ് പരമാവധി അകത്തേക്ക് പ്രവേശിക്കും.ലിവിങ്ങിലെ എൽസിഡി യൂണിറ്റ് അടങ്ങുന്ന പ്രധാനഭാഗം വിനീറിൽ അതിമനോഹരമായാണ് ചെയ്തിരിക്കുന്നത്. വളരെ വിശാലമായ ഡൈനിങ് ഏരിയയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഡൈനിങ് ഹാൾ ഇന്ന് മോള് കൂട്ടാനായി പുറത്തേക്ക് തുറക്കുന്ന രീതിയിലുള്ള ഒരു ഓപ്പൺ സ്പേസും അവിടെനിന്ന് ഒരു പ്രയർ റൂമും ചെയ്തിട്ടുണ്ട് വളരെ മനോഹരമായി ഒരുക്കിയ മാസ്റ്റർ ബെഡ് ആണ് മറ്റൊരു പ്രത്യേകത. ബെഡ്റൂമിൽ ഹൈലൈറ്റ് വാൾ വുഡ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇൻഡസ്ട്രിയൽ സ്റ്റെയർ ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്ലാസും പുട്ടും കൊണ്ടുള്ള പാന്റും കൊടുത്തിട്ടുണ്ട്. സ്റ്റെയർ ഇന്റെ കീഴിലായി ചെറിയ കോർട്ട്‌യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. സാധാരണ കണ്ടു വരാത്ത തരത്തിലുള്ള കിച്ചൺ ആണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കിച്ചൻ ഏരിയയിൽ ലേഡീസ് ഫ്രണ്ട്‌ലി എന്ന തരത്തിലുള്ള ഇരിക്കാനുള്ള സൗകര്യവും ഒരു ചെറിയ ബ്രേക്ഫാസ്റ്റ് ടേബിളും സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ മറ്റ് പ്രത്യേകതകളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം…

Comments are closed.