ചേച്ചിയുടെ ബ്രൈഡ് ടു ബി ആഘോഷമാക്കി കീർത്തന അനിൽ.!! മിസ്സിൽ നിന്നും മിസിസിലേക്ക് കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രം; ചിത്രങ്ങൾ വൈറൽ.!! Gopika Anil Bride to be image viral

Gopika Anil Bride to be image viral : ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി തീർന്ന താരങ്ങളാണ് ഗോപികയും സഹോദരി കീർത്തനയും. മോഹൻലാലിന്റെ മക്കളായി ബാലേട്ടനിൽ എത്തിയതിന് പിന്നാലെ മലയാള സിനിമയിലും സീരിയലിലും ഇരുവർക്കും നിരവധി അവസരങ്ങൾ ലഭിച്ചു. അതൊക്കെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുമ്പോഴും പഠനവും കരിയറുംമുന്നോട്ട് കൊണ്ടുപോകാൻ ഗോപികയും

കീർത്തനയും ശ്രദ്ധിച്ചിരിന്നു. ഗോപിക ഡോക്ടർ ആയപ്പോൾ എൻജിനിയറിങ്ങിലാണ് കീർത്തന തന്റെ കഴിവ് തെളിയിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലിയായി തിളങ്ങുകയാണ് ഇപ്പോൾ ഗോപിക. ഇതിനിടയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം താരം ആളുകളിലേക്ക് എത്തിച്ചത്. ആദ്യം എല്ലാവർക്കും അതൊരു സർപ്രൈസ് ആയിരുന്നെങ്കിലും വരൻ ആരാണെന്ന് അറിഞ്ഞപ്പോൾ ആണ് അത്ഭുതം ഏറിയത്.

വളരെ അപ്രതിക്ഷിതമായാണ് ഗോവിന്ദ് പത്മസൂര്യയുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം അതൊരു ഷൂട്ടിന്റെ ഭാഗം ആണെന്ന് എല്ലാവരും കരുതിയെങ്കിലും തരങ്ങൾത്തന്നെ ഔദ്യോഗികമായി സ്ഥിതികരണം നടത്തിയതോടെ എല്ലാവരും വിശ്വസിസിക്കുകയായിരുന്നു. ശേഷം ജിപിയുടെ യൂട്യൂബ് ചാനൽ വഴി ഇരുവരും വിവാഹത്തിലേക്ക് എത്തിയത്തിന്റെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് താരങ്ങൾ എത്തിയിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിലേക്ക് കടന്നു വന്ന

താരമാണ് ജിപി. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം ഇപ്പോൾ കൂടുതലും തിളങ്ങി നിൽക്കുന്നത് തെന്നിന്ത്യൻ ഭാഷകളിലാണ്. എന്നാൽ ഇപ്പോൾ സിനിമ തിരക്കുകളിൽ നിന്ന് വിട്ട് വിവാഹ തിരക്കിൽ ഏർപ്പെട്ടിരിക്കുകയാണ് താരം. ജനുവരി 28നാണ് ഗോപികയുടെയും ജിപിയുടെയും വിവാഹം. ഇതും താരങ്ങൾ തന്നെയാണ് ആളുകളിലേക്ക് എത്തിച്ചത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ്. കീർത്തനയ്ക്കും മാതാപിതാകൾക്കും ഒപ്പം ഗോപിക നിൽക്കുന്ന ചിത്രം ഗോപികയും കീർത്തനയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ നിരവധിപേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്‌.

Comments are closed.