Gooseberry Pickle Recipe : “ഒന്നൊന്നര രുചിയാട്ടോ നെല്ലിക്ക അച്ചാർ ഇത്രയും രുചിയിൽ ഉണ്ടാക്കി നോക്കൂ ഈ അച്ചാര്‍ ഉണ്ടെങ്കില്‍ വേറൊന്നും വേണ്ട” നെല്ലിക്ക ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ അച്ചാർ തയ്യാറാക്കുന്ന വരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചില രീതികളിൽ നെല്ലിക്ക ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ചെറിയ രീതിയിലുള്ള കൈപ്പും രുചി ഇല്ലായ്മയും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെല്ലിക്ക അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈ ഒരു രീതിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതിന് മുൻപായി നെല്ലിക്ക നല്ലതുപോലെ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. നല്ലെണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച നെല്ലിക്ക ഇട്ട് ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം നെല്ലിക്കയുടെ ചൂട് ആറാനായി മാറ്റിവയ്ക്കാം. അതിനുശേഷം അതിനെ നാല് കഷണങ്ങളായി മുറിച്ചെടുക്കണം. അച്ചാറിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത്
നെല്ലിക്ക കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. അടുത്തതായി അച്ചാറിലേക്ക് ആവശ്യമായ അല്പം മഞ്ഞൾപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി എന്നിവയും ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. പൊടികളുടെ പച്ചമണം പോയി കഴിഞ്ഞാൽ അച്ചാറിലേക്ക് ആവശ്യമായ
ചൂടുവെള്ളം കൂടി ചേർത്ത് തിളപ്പിച്ച് എടുക്കുക. പിന്നീട് അച്ചാറിലേക്ക് ആവശ്യമായ വിനാഗിരി കൂടി അതോടൊപ്പം ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഇത് തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച നെല്ലിക്ക അതോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. അച്ചാർ വാങ്ങി വയ്ക്കുന്നതിനു മുൻപായി അല്പം കായപ്പൊടിയും ഉലുവ പൊടിച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അച്ചാറിന്റെ ചൂട് മാറിക്കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Gooseberry Pickle Recipe Video Credit :