നെല്ലിക്കയുടെ അദ്ഭുത ഗുണങ്ങൾ.!! 3 ദിവസം തുടര്‍ച്ചയായി നെല്ലിക്ക കഴിച്ചാല്‍.. ഞെട്ടിക്കുന്ന മാറ്റം തീർച്ചയായും അറിഞ്ഞിരിക്കണം.!! Gooseberry Health Benefits

Gooseberry Health Benefits : വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അധികം സമയം വേണ്ടല്ലോ ഒരു നെല്ലിക്ക കഴിക്കാനായിട്ട്. ഒരുപാട് ഗുണങ്ങൾ ഉള്ള നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. കൊറോണയും ലോക്ക് ഡൗണും ഒക്കെ കാരണം വീട്ടിൽ ഇരുന്നും പാചകപരീക്ഷണങ്ങളിൽ

ഏർപ്പെട്ടും വ്യായാമം ഇല്ലാതെയും ഭാരവും വണ്ണവും കൂടിയവർ നിരവധിയാണ്. അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നതിലൂടെ വിറ്റാമിൻ സിയുടെ കലവറ ആയ നെല്ലിക്കയിൽ അത്‌ കൂടാതെ ഫൈബർ, ആന്റി ഓക്സിഡന്റ്സ് മിനറൽസ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി സഹായിക്കും.

കൂടാതെ ദഹനം സുഗമമാക്കാനും കരൾ, തലച്ചോർ, അമാശയം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമം ആക്കുകയും ചെയ്യുന്നു. നെല്ലിക്കയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ആർത്തവ സമയത്ത് നെല്ലിക്ക ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹം ഉള്ളവർക്ക് ധൈര്യപൂർവം ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക. അങ്ങനെ ഹൃദയത്തിന്റെയും അമാശയത്തിന്റെയും മറ്റും പ്രവർത്തനം സുഗമമാക്കുന്നത് കൂടാതെ എല്ലുകളെയും പല്ലുകളെയും

സംരക്ഷിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ചർമ്മസംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നെല്ലിക്ക വലിയ പങ്കു വഹിക്കുന്നു. പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങൾ നെല്ലിക്കയ്ക്ക് ഉണ്ട്. ഓർമ്മശക്തി വർധിപ്പിക്കാനും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും പല വിധ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ഒരേ പോലെ ഗുണം ചെയ്യുന്ന നെല്ലിക്കയുടെ ഗുണങ്ങൾ എല്ലാം ഇതോടൊപ്പം കാണുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. അത്‌ എന്തൊക്കെയാണ് എന്ന് അറിയാനായി വീഡിയോ മുഴുവനും കാണുമല്ലോ.Video Credit : Inside Malayalam

Comments are closed.