ഗോൾഡൻ മണി പ്ലാന്റ് വീട്ടിൽ ഈ രീതിയിൽ നട്ടാൽ ഐശ്വര്യവും സമ്പത്തും പുറകെ വരും.. സമ്പത്ത് തരും ഈ ചെടിയെ കൈവിട്ടു കളയല്ലേ.!! Golden Money Plant Malayalam Astrology
Golden Money Plant Malayalam Astrology : മിക്ക വീടുകളിലേയും പൂന്തോട്ടങ്ങളിൽ കണ്ടു വരാറുള്ള ഒരു ചെടിയാണ് ഗോൾഡൻ മണി പ്ലാന്റ്. ഇതുമായി ബന്ധപ്പെടുത്തി നിരവധി വിശ്വാസങ്ങളും സാധാരണയായി പറയാറുണ്ട്. അതായത് ഗോൾഡൻ മണി പ്ലാന്റ് വീട്ടിൽ നട്ടു വളർത്തിയാൽ സമ്പത്തും ഐശ്വര്യവും വന്നു നിറയും എന്ന് എല്ലാവരും വിശ്വസിക്കുന്നു. ഗോൾഡൻ മണി പ്ലാന്റ് വളർത്തിയെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
അത്യാവശ്യം വലിപ്പം കൂടിയ ഇലകളോട് കൂടിയാണ് ഗോൾഡൻ മണി പ്ലാന്റ് കാണപ്പെടുന്നത്. സാധാരണയായി തെങ്ങ് പോലുള്ള മരങ്ങളിലൂടെ പടർത്തി വിടുകയാണ് ഇവ ചെയ്യുന്നത്.തെങ്ങിലാണ് ചെടി വളർത്തുന്നത് എങ്കിൽ ഉണ്ടാകുന്ന ഒരു പ്രശ്നം മഴ പെയ്യുന്ന സമയത്ത് അതിൽ നിന്ന് പൊടിയും മറ്റും വീണ് ഇലയുടെ ഭംഗി ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം എന്നതാണ്. അത്തരം സാഹചര്യങ്ങളിൽ പൊടി മുഴുവനായും ഇലകളിൽ നിന്നും തട്ടി കൊടുക്കാനായി ശ്രദ്ധിക്കുക.

ഇലകൾക്ക് വലിപ്പം ഉള്ളതിനാൽ തന്നെ ഇവ ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാനായി സാധിക്കുന്നതാണ്. മരത്തിന് എത്രത്തോളം വലിപ്പമുണ്ടോ അത്രയും ഉയരത്തിലേക്ക് പടർന്നു പിടിക്കാനുള്ള കഴിവ് ഗോൾഡൻ മണി പ്ലാന്റുകൾക്ക് ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരു വള്ളിപ്പടർപ്പു പോലെ ഇത് മുകളിലേക്ക് പിടിച്ച് പോകും. ചെടി നല്ലതുപോലെ തഴച്ച് വളരാനും ഭംഗി ലഭിക്കാനും വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പു കൂടി അറിഞ്ഞിരിക്കാം.
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒന്നോ,രണ്ടോ ടീസ്പൂൺ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ഈയൊരു മിശ്രിതം നല്ലതുപോലെ ഇളക്കി ചെടിയുടെ ഇലകളിലും, തണ്ടിലും ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ പടർന്നു പിടിക്കുന്ന എല്ലാ ചെടികളും തഴച്ചു വളരാനായി ഈ ഒരു രീതി ഉപയോഗിക്കാവുന്നതാണ്. ഗോൾഡൻ മണി പ്ലാന്റിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.
Comments are closed.