അൽഫോൺസ് പുത്രൻ ചതിച്ചോ.? ഒരു മുഴുനീള അൽഫോൻസ് ചിത്രം..ഗോൾഡ് മൂവി റിവ്യൂ.! Gold Movie Theatre Response Malayalam

Gold Movie Theatre Response Malayalam : മലയാള സിനിമ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സംവിധായകൻ അൽഫോൻസ് പുത്രന്റെ മൂന്നാമത്തെ ചിത്രമായ ‘ഗോൾഡ്’ തിയേറ്ററുകളിൽ എത്തി. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഒരു കോമഡി ത്രില്ലർ ചിത്രമാണ് അൽഫോൻസ് പുത്രൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു മൊബൈൽ ഷോപ്പ് ഓണർ ആയ ‘ഡെയ്ഞ്ചർ’ ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ ആയിയാണ് നയൻതാര വേഷമിട്ടിരിക്കുന്നത്.

ജോഷി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ നാല് ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങൾക്കിടയിലാണ് കഥ ചുരുളഴിയുന്നത്. അൽഫോൻസ് പുത്രന്റെ തനതായ രീതിയിലുള്ള മേക്കിങ്ങും എഡിറ്റിങ്ങും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ‘ഡെയ്ഞ്ചർ’ ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചത് പ്രേക്ഷകന്റെ കൈയ്യടികൾക്ക് അർഹമാക്കി. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.

‘ഗോൾഡ്’ ഒരു മുഴുനീള അൽഫോൻസ് പുത്രൻ ചിത്രമാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ആദ്യദിനം തീയേറ്ററിൽ എത്തിയ പ്രേക്ഷകർ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ചിലർക്ക് ചിത്രത്തിന്റെ ആദ്യപകുതി അലോസരമായി തോന്നുന്നുണ്ട്, എന്നിരുന്നാലും രണ്ടാം പകുതിയിൽ അൽഫോൻസ് പുത്രൻ ആദ്യ പകുതി കൊമ്പൻസേറ്റ് ചെയ്യുന്നുണ്ട് എന്നും പ്രേക്ഷകർ പറയുന്നു. അൽഫോൻസ് പുത്രന്റെ എഡിറ്റിങ്ങും, ചിത്രത്തിലെ കോമഡി രംഗങ്ങളും, പൃഥ്വിരാജിന്റെ അഭിനയവും ആണ് ഗോൾഡ് എന്ന സിനിമയുടെ ഹൈലൈറ്റ്.

മലയാള സിനിമയിൽ അടുത്തൊന്നും കണ്ടിട്ടില്ലാത്ത ഒരു വ്യത്യസ്ത രീതിയിലാണ് ഗോൾഡ് കഥ പറയുന്നത്. അൽഫോൻസ് പുത്രൻ ചിത്രത്തിനായി 7 വർഷം കാത്തിരുന്ന പ്രേക്ഷകരെ ‘ഗോൾഡ്’ നിരാശപ്പെടുത്തുന്നില്ല എന്ന് വേണം പറയാൻ. ഗോൾഡ് പറയുന്ന കഥയിൽ പുതുമയുണ്ടോ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക്  വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും, അൽഫോൻസ് പുത്രൻ കഥ പറയുന്ന രീതി തികച്ചും വ്യത്യസ്തമാണ്. അൽഫോൻസ് പുത്രന്റെ ആദ്യചിത്രമായ ‘നേരം’ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഗോൾഡിനും ടിക്കറ്റ് എടുക്കാം.  

Rate this post

Comments are closed.