ആഭരണങ്ങൾ കറുത്ത്പോയാൽ ഇനി കളയേണ്ട.!! കറുത്തുപോയ ആഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം.!! Gold covering jewellery polish

Gold covering jewellery polish : സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ

എത്ര അഴുക്കു പിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു നാരങ്ങ എടുത്ത് അത് രണ്ട് കഷണങ്ങളായി മുറിച്ച് നീര് മുഴുവനായും പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ആഭരണമിട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം.

ശേഷം നാരങ്ങാ നീരിൽ നിന്നും ആഭരണമെടുത്ത് വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകുക. ഒരു ചെറിയ പ്ളേറ്റിൽ കുറച്ച് ഡിറ്റർജന്റ് പൗഡർ എടുത്ത് അത് ഒരു ഉപയോഗിക്കാത്ത ബ്രഷിൽ മുക്കി ആഭരണത്തിന് മുകളിൽ നല്ല രീതിയിൽ മിക്സ് ചെയ്ത് ഉരച്ചു പിടിപ്പിക്കുക. ശേഷം ആഭരണം നല്ല വെള്ളത്തിൽ കഴുകി പിന്നീട് ചെറിയ ചൂടുള്ള വെള്ളത്തിൽ കുറച്ചുനേരം ഇട്ടു വയ്ക്കുക. ചൂടുവെള്ളത്തിൽ നിന്നും എടുക്കുന്ന ആഭരണം

ഒരു ടർക്കിയോ മറ്റോ ഉപയോഗിച്ച് വെള്ളം പൂർണമായും കളഞ്ഞ് എടുക്കണം. ഒരു പാത്രത്തിൽ കുറച്ച് മഞ്ഞൾപ്പൊടി എടുത്ത് അതിലേക്ക് ആഭരണമിട്ട് നല്ല രീതിയിൽ റോൾ ചെയ്ത് എടുത്തശേഷം വീണ്ടും വെള്ളത്തിൽ മുക്കി തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ ആഭരണത്തിന് പഴയ അതേ നിറം തിരികെ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Gold covering jewellery polish Video Credit : lachus monus world

Gold covering jewellery polish