Ginger Turmeric Cultivation Tip : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും
ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ എല്ലാവർക്കും പരീക്ഷിക്കാവുന്നതുമായ ഒരു കൃഷി രീതിയാണ് ഇത്. സാധാരണ കൃഷി ചെയ്യുന്നത് പോലെ ഗ്രോബാഗുകളിൽ മറ്റും തന്നെയാണ് ഈ രീതിയും ചെയ്യുന്നത്.
- Well-draining, loose soil
- Rich in organic matter
- Slightly acidic to neutral pH (5.5-7.0)
കുറച്ചു കാലങ്ങൾക്കു മുമ്പ് ഇഞ്ചിയും മഞ്ഞളും ഒക്കെ കൃഷി ചെയ്തിരുന്നത് പറമ്പിൽ തടം ഒരുക്കി വിത്ത് നട്ട് ആയിരുന്നു. എന്നാൽ സ്ഥലം ചുരുങ്ങുന്നതിന് അനുസരിച്ച് കൃഷി രീതിയിലും മാറ്റം വരുത്താം എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ വീട്ടിൽ ഉപയോഗശൂന്യമായി ബാക്കി വരുന്ന മുളയോ കമ്പിയോ ചേർത്ത് കെട്ടി
നാലോ അഞ്ചോ തട്ടുകളാക്കി തിരിക്കാവുന്നതാണ്. ഇതിലേക്ക് ഗ്രോബാഗിൽ കാൽ ഭാഗത്തോളം കരിയിലയും മുക്കാൽ ഭാഗത്തോളം മണ്ണു നിറച്ച ശേഷം അതിലേക്ക് വിത്ത് നടാവുന്നതാണ്. വിത്ത് തെരഞ്ഞെടുക്കുമ്പോഴും നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വീഡിയോ കണ്ടു നോക്കൂ. Ginger Turmeric Cultivation Tips Video credit : MALANAD WIBES