ഇനി ഒരിക്കലും ഇഞ്ചി കടയിൽ നിന്നും വാങ്ങേണ്ട.!! പൊട്ടിയ ബക്കറ്റ് ഇനി വെറുതെ കളയരുതേ; ഇനി കിലോ കണക്കിന് ഇഞ്ചി പറിക്കാം.!! Easy Ginger cultivation using bucket

Ginger cultivation using bucket : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം കണ്ടെത്താൻ സാധിക്കില്ല. എന്നാൽ വളരെ കുറച്ച് സ്ഥലം മാത്രമുള്ളവർക്ക് ഇഞ്ചി എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൃഷി തുടങ്ങുന്നതിന് മുൻപായി ആവശ്യമായ ഇഞ്ചി മുളപ്പിച്ചെടുക്കണം. അതിനായി കുറഞ്ഞത് ഇഞ്ചി 15 ദിവസമെങ്കിലും ഒരു നനഞ്ഞ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. ഇഞ്ചിയിൽ മുള വന്ന് തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആദ്യം തന്നെ വീട്ടിൽ പൊട്ടിയ ബക്കറ്റ് ഉണ്ടെങ്കിൽ അത് എടുക്കുക, അതല്ലെങ്കിൽ ഇഞ്ചി വളർത്താനായി ഗ്രോ ബാഗും ഉപയോഗപ്പെടുത്താം.

ഏതാണോ തിരഞ്ഞെടുക്കുന്നത് അതിന്റെ ഏറ്റവും അടിഭാഗത്തായി കുറച്ച് കരിയിലയോ അതല്ലെങ്കിൽ പച്ചിലയോ ഇട്ടു കൊടുക്കുക. മുകളിൽ ഒരു ലയർ മണ്ണിട്ട് കൊടുക്കണം. ശേഷം അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി വേസ്‌റ്റോ അതല്ലെങ്കിൽ കുറച്ച് ഉള്ളി തൊലിയോ ഫിൽ ചെയ്തു കൊടുക്കുക. മുകളിൽ വീണ്ടും നല്ലതുപോലെ മണ്ണിട്ട ശേഷം മുളപ്പിച്ചുവെച്ച ഇഞ്ചി അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. അതിനു മുകളിലായി ഒരു ലയർ കൂടി മണ്ണിട്ട് കൊടുക്കുക.

വളത്തിനായി കുറച്ച് ചാണകപ്പൊടിയും ചാരവും മിക്സ് ചെയ്ത് ഇട്ടുകൊടുക്കുക. പോട്ടിന്റെ ഏറ്റവും മുഗൾ ഭാഗത്തായി കുറച്ചുകൂടി പച്ചിലകൾ ഉപയോഗിച്ച് പൊത ഇട്ട് കൊടുക്കാവുന്നതാണ്. കുറച്ചുദിവസം ഈയൊരു രീതിയിൽ വയ്ക്കുകയാണെങ്കിൽ ഇഞ്ചിയിൽ നിന്നും മുളകൾ വന്നു തുടങ്ങുന്നതായി കാണാം. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS

Read Also : മാവും പ്ലാവും കൊമ്പൊടിയും വിധം പൂത്തുലയും ഇങ്ങനെ ചെയ്‌താൽ; ഏതു കായ്ക്കാത്ത മാവും പ്ലാവും കായ്ക്കാൻ ഉപ്പും പഴ തൊലിയും മാത്രം മതി.!!

ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് കൂട്ടാം; കൃഷിരീതി അടിമുടി മാറിയാൽ വിളവ് ചാക്ക് നിറയെ.!!

Comments are closed.