കുറച്ചു തെർമോകോൾ മാത്രം മതി ഇഞ്ചി നടാനായിട്ട്… ഇങ്ങനെ നട്ടാൽ ഇഞ്ചി പറിച്ചു പറിച്ചു മടുക്കും ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങുകയുമില്ല.!! Ginger Cultivation Malayalam

Ginger Cultivation Malayalam : പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും.

ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. നമ്മൾ പലപ്പോഴും സാധനം വാങ്ങുമ്പോൾ ഏറിഞ്ഞു കളയുന്ന സാധനമാണ് തെർമോകോൾ. ചെടിച്ചട്ടിക്ക് പകരം ഈ തെർമോക്കോൾ ഉപയോഗിച്ചാൽ ചിലവിന്റെയും ഭാരത്തിന്റെയും പ്രശ്നമില്ല. തെർമോക്കോൾ എടുത്തിട്ട് അതിൽ കുറച്ചു കരിയിലയും ചകിരിയും ഒക്കെ നിറയ്ക്കുക. ഇതിന്റെ മുകളിലേക്ക് കുറച്ച് മണ്ണും ചാണകപ്പൊടിയും യോജിപ്പിച്ച്

ഇട്ടു കൊടുക്കാം. ഇഞ്ചി നടാനായി ഒരു ചാക്കിൽ പൊതിഞ്ഞു വയ്ക്കണം. ഇതിലേക്ക് വെള്ളം നനച്ച് കൊടുത്താൽ ഇഞ്ചി മുളച്ചു വരും. നമ്മൾ നിറച്ചു വച്ചിരിക്കുന്ന മണ്ണിൽ കുറച്ച് ഹോൾ ഇട്ടിട്ട് കമ്പോസ്റ്റ് നിറച്ച് അതിൽ വേണം ഇഞ്ചി നടാനായിട്ട്. ഇതിന്റെ മുകളിൽ ഇല വച്ച് പുതയിടുക. അതാവുമ്പോൾസൂര്യപ്രകാശം നേരിട്ട് അടിക്കാതെ ഇരിക്കും. ഇഞ്ചിയുടെ മുള എളുപ്പം പൊട്ടാൻ ഇത് നല്ലത് പോലെ സഹായിക്കും.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഇഞ്ചി നല്ലത് പോലെ വളർന്നു വരും. ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക് പറ്റിയ ഒരു വഴിയാണ് തെർമോക്കോളിൽ ചെടി നടുന്നത്. ഇങ്ങനെ ഇഞ്ചി നടുന്നതിലൂടെ വീട്ടിലേക്ക് ഉള്ള ഇഞ്ചി വർഷം മുഴുവൻ നമ്മുടെ ചെറിയ പച്ചക്കറി തോട്ടത്തിൽ നിന്നും തന്നെ ലഭിക്കും. അപ്പോൾ ഇനി മുതൽ തെർമോക്കോൾ വലിച്ചെറിയാതെ ഇതു പോലെ ഇഞ്ചിയോ പുതിനയോ മല്ലിയോ ഒക്കെ നടാവുന്നതാണ്. Video Credit : POPPY HAPPY VLOGS

Rate this post

Comments are closed.