വിക്‌സുണ്ടോ? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! വിക്സ് കൊണ്ട് ഒരു കിടിലൻ മാജിക്.!! | Get Rid of Pests Using Vicks Malayalam

Get rid of pests using vicks malayalam : മഴക്കാലം ആയാലും വേനൽക്കാലം ആയാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ ധാരാളം കണ്ടുവരുന്ന ഒന്നാണ്. പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്ക് ആയി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ സുലഭമായി കണ്ടു വരുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പല്ലി, പാറ്റ എന്നിവയെ തുരത്താം

എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചെറിയ ഒരു ബൗൾ എടുത്ത് ശേഷം അതിലേക്ക് കുറച്ച് വിക്സ് എടുക്കുകയാണ്. നമ്മൾ പനിക്ക് മറ്റും ഉപയോഗിക്കുന്ന വിക്സ് തന്നെയാണ് ഇതിനായി എടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം. രണ്ടിൽ ഏതായാലും ഒരു ഗുണം തന്നെയാണ് ലഭിക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഇതൊന്ന് മിക്സ് ചെയ്ത്

പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് ഒരു നാരങ്ങയുടെ പകുതി ഭാഗം മുറിച്ച് പേസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ നീര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നാരങ്ങാനീര് ഇതിന് മതിയാകും. അതിനു ശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ശേഷം മറ്റൊരു വലിയ ബൗളിലേക്ക് ഇത് മാറ്റി 500 എം എൽ വെള്ളം ഒഴിച്ചു കൊടുക്കാം. പച്ചവെള്ളമോ ചൂടുവെള്ളമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടുവെള്ളം ആണ് ഏറ്റവും ഉചിതം.

അത് ഇല്ലാത്തിടത്തോളം പച്ചവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത് വീഡിയോയിൽ കാണിക്കുന്ന രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. Video credit: JOBY VAYALUNKAL

3.8/5 - (5 votes)

Comments are closed.