പല്ലികളെ വിരട്ടി ഓടിക്കാൻ പച്ചമുളക് മതി; ആർക്കും അറിയാത്ത സൂത്രം.!! Get rid of lizards using Green Chilly

Get rid of lizards using Green Chilly

Get rid of lizards using Green Chilly : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലികളുടെ ശല്യം. പ്രത്യേകിച്ച് അടുക്കളയിലും, അലമാരകളുടെ അകത്തുമെല്ലാം പല്ലുകളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. പല്ലി ശല്യം ഒഴിവാക്കാനായി പല വഴികൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും

പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. പല്ലിയെ തുരത്താനായി ഒരു പ്രത്യേക ലിക്വിഡ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉള്ളിയുടെ തൊലി, വെളുത്തുള്ളിയുടെ തൊലി, പച്ചമുളകിന്റെ തണ്ട്, വാഷിംഗ് സോപ്പ്, വിനാഗിരി ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഉള്ളി,വെളുത്തുള്ളി എന്നിവയുടെ തൊലി ഇട്ടു കൊടുക്കുക. ശേഷം

പച്ചമുളകിന്റെ തണ്ട് മാത്രം എടുത്ത് അതോടൊപ്പം ഇട്ടു കൊടുക്കണം. ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക.കൂടുതൽ സമയമെടുത്താണ് ഈ ഒരു ലിക്വിഡ് ഉണ്ടാക്കുന്നത് എങ്കിൽ തയ്യാറാക്കി വെച്ച കൂട്ട് രണ്ട് ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കാം. അതല്ല പെട്ടെന്ന് ഉപയോഗിക്കണമെങ്കിൽ അത് അടുപ്പത്ത് വെച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ചൂട് ആറിയ ശേഷം അരിപ്പ ഉപയോഗിച്ച് വെള്ളം മാത്രം അരിച്ചെടുക്കാവുന്നതാണ്. അതിലേക്ക് തുണി കഴുകാനോ അല്ലെങ്കിൽ അടുക്കളയിൽ പാത്രം കഴുകാനോ

ഉപയോഗിക്കുന്ന സോപ്പ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കോൽ ഉപയോഗിച്ച് ഈ ഒരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്യണം. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കിയ ശേഷം പല്ലി വരുന്ന ഭാഗങ്ങളിലെല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു ലിക്വിഡിൽ നിന്നും ഉണ്ടാകുന്ന ഗന്ധം കാരണം ആ ഒരു ഭാഗത്തെ പല്ലി ശല്യം പാടെ ഇല്ലാതാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Rajis Best Meals

Comments are closed.