ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ.. പതഞ്ഞുപൊങ്ങി തിളങ്ങും, കിടിലൻ റിസൾട്ട്.!!

നമ്മളെല്ലാവരുടെയും വീടുകളിൽ ഗ്യാസ് സ്റ്റോവ് ആയിരിക്കും ഉപയോഗിക്കുന്നത് അല്ലെ.. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നവർ അപൂർവമായിരിക്കും. ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് എന്നത് കൊണ്ട് തന്നെ ഇവ പെട്ടെന്ന് തന്നെ അഴുക്ക് ആവാറുണ്ട്. മാത്രവുമല്ല അഴുക്ക് അടിഞ്ഞു കൂടുന്നതുമൂലം ബർണറിന്റെ ഹോൾ അടയുകയും ചെയ്യും.

നമ്മളെല്ലാവരും ദിവസവും ഇതെല്ലം തുടയ്ക്കും എങ്കിലും പെട്ടെന്ന് തന്നെ അഴുക്ക് ആവും. ഗ്യാസ് ബർണറുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തി തരുന്നത്. ഇവയെല്ലാം തീർച്ചയായും നിങ്ങൾക്കെല്ലാം വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിനായി ഹാർപ്പിക്ക്, സിട്രിക് ആസിഡ്, ബേക്കിംഗ് സോഡാ, വിനാഗിരി തുടങ്ങിയ സാധനങ്ങളാണ് നമുക് ആവശ്യമുള്ളത്.

ഇവ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ ഗ്യാസ് ബർണറുകൾ വൃത്തിയാക്കി എടുക്കാവുന്നതാണ്. സിട്രിക് അസിഡിന് പകരം ചെറുനാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ ബർണർ ഇട്ടശേഷം അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, അഞ്ചോ ആറോ തുള്ളി ഹാർപിക്, ഒരു ചെറുനാരങ്ങയുടെ നീര് തുടങ്ങിയവ ചേർക്കുക. അപ്പോൾ തന്നെ വെള്ളം പതഞ്ഞു പൊങ്ങുന്നത് കാണാം.

പതിനഞ്ചു മിനിട്ടു കഴിഞ്ഞു വെള്ളം ഉപയോഗിച്ച് കഴുകി നല്ലത് പോലെ തുടച്ചു വെക്കാവുന്നതാണ്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി MasterPiece എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.