ഫോർ അടിച്ച് ഗിൽ.. സച്ചിൻ സച്ചിൻ എന്ന് ആരാധകർ 😱 അന്തംവിട്ട് ക്രിക്കറ്റ്‌ ലോകം.!!

ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ആരാധകർക്കിടയിൽ സച്ചിൻ്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. ഒരു കാലത്ത് ലോകത്തിലെ ബൗളർമാരുടെ പേടി സ്വപ്നമായിരുന്ന സച്ചിൻ ഇന്നും ആരാധകരുടെ മനസിലുള്ളതിന് അത്ഭുതം ഒന്നുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ ഒരുപിടി


റെക്കോർഡുകൾ നേടിയാണ് വിരമിച്ചത്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തകർക്കപ്പെടാത്ത ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിൻ്റെ പേരിലാണ്. ഇന്ന് അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലുള്ള ജനപ്രീതി തെളിയിക്കുന്നത് ആയിരുന്നു മുംബൈ വാങ്കേണ്ടെ സ്റ്റേഡിയത്തിൽ ഉള്ള സച്ചിൻ വിളി. ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ ബൗണ്ടറി നേടിയതിന് പിന്നാലെയാണ് സച്ചിൻ സച്ചിൻ എന്ന ആർപ്പുവിളികളുമായി കാണികൾ സ്റ്റേഡിയത്തിൽ ആഘോഷിച്ചത്.

ഈ വീഡിയോ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. എന്ത് കൊണ്ടാണ് പെട്ടെന്ന് ഇത്തരത്തിലുള്ള സച്ചിൻ വിളികൾ ഉയർന്നത് എന്ന് ആർക്കും മനസ്സിലായിട്ടില്ല. ശുഭ്മാൻ ഗില്ലും സച്ചിൻ്റെ മകളും ഏറെ നാളുകളായി അടുപ്പത്തിലാണ് എന്നതും ഇതാണ് കാരണം എന്നും ചിലർ പറയുന്നു. മറ്റ് ചിലർ ഷോട്ടിൻ്റെ മനോഹാരിത കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നു. ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇപ്പൊൾ മികച്ച നിലയിലാണ്.

ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗിൽ ഒന്നാം ഇന്നിംഗ്സിൽ 47 റൺസും രണ്ടാം ഇന്നിംഗ്സിൽ 44 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 140 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്. വിജയിക്കണമെങ്കിൽ അവർക്ക് ഇനിയും 400 റൺസ് വേണം. ഇത്തരമൊരു സാഹചര്യത്തിൽ ന്യൂസിലൻഡിന് വിജയമോ സമനിലയോ ലഭിക്കണമെങ്കിൽ വലിയ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം.

Comments are closed.