ആരെയും അത്ഭുതപെടുത്തുന്ന ചില കിടിലൻ സൂത്രങ്ങൾ.!! മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇത് ഒരു തുള്ളി ഒഴിച്ച് നോക്കൂ; വ്യത്യാസം നേരിൽ കാണാം.!! Fish storage tips

Fish storage tips : പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് നോൺ വെജ് ഐറ്റംസ്. 2 ദിവസത്തിൽ കൂടുതൽ നോൺ വെജ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഫ്രെഷ്നസ് പോവുന്നു എന്ന് പരാതി പൊതുവെ ഉയർന്നു കേൾക്കുന്ന ഒന്നാണ്. ഇതിനെല്ലാം ചില പൊടി കൈകൾ ഉണ്ട് ഇതൊക്കെ ഉപയോഗിച്ചാൽ ആടുകളയിൽ നമുക്ക് ഒരു സ്റ്റാർ ആവാം. രണ്ടുമൂന്നു ദിവസത്തേക്കൊക്കെ നമ്മളിൽ പലരും മാവ് അരച്ചു വെക്കുന്നവരായിരിക്കും. പക്ഷേ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് നമ്മൾ എടുക്കുമ്പോൾ ആ ഒരു മാവിന് ഫ്രഷ്നെസ്സ് ഉണ്ടാവില്ല അല്ലെങ്കിൽ ഒരുപാട് പുളിച്ചു പോകാറുണ്ട്.

അതിനു ഉള്ള ടിപ്പ് അരച്ചു വെച്ചിരിക്കുന്ന മാവിലേക്ക് ഒന്നോ രണ്ടോ പച്ചമുളക് അതിന്റെ ഞെട്ട് കളഞ്ഞ് ഒന്ന് വെക്കുകയാണെങ്കിൽ മാവ് ഒട്ടും തന്നെ പുളിക്കത്തില്ല നല്ല ഫ്രഷ് ആയിട്ട് ഇരുന്നോളും. ഓരോ ദിവസത്തേക്കുള്ള മാവും പ്രത്യേകം പ്രത്യേകം പാത്രങ്ങളിൽ വെക്കാനായിട്ട് ശ്രദ്ധിക്കണേ. അതിനുശേഷം വേണം ഇ രണ്ടോ മൂന്നോ പച്ചമുളക് എടുത്ത് അതിലേക്ക് ഇറക്കി വെക്കാനായിട്ട് .ചില സമയങ്ങളിൽ മിക്സിയുടെ ജാർ നമ്മൾ അരക്കാനായിട്ട് എടുക്കുമ്പോൾ ബ്ലേഡ് സ്റ്റക്ക് ആയിട്ട് തിരിയാണ്ടിരിക്കാറുണ്ട് പിന്നെ നമ്മൾ അത് കടയിൽ കൊണ്ടുപോയി റിപ്പയർ ചെയ്താൽ മാത്രമേ വീണ്ടും നമുക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളൂ റിപ്പയർ ചെയ്യാതെ നമ്മൾ വീണ്ടും അത് ഉപയോഗിക്കുകയാണെങ്കിൽ അതിലെ ബ്ലൈഡ് ഒടിഞ്ഞു പോകും.

ഇത്തരത്തിൽ സ്റ്റക്ക് ആയിരിക്കുന്ന സമയത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത് ആ ഒരു ബ്ലേഡിന്റെയും സ്ക്രൂവിന്റെയും ഭാഗത്തൊക്കെ കൈ ഉപയോഗിച്ചിട്ട് നല്ലതുപോലെ ഒന്ന് തേച്ചു കൊടുക്കണം അതിനുശേഷം ഈ മിക്സിയുടെ ജാർ തിരിച്ചുവെച്ചിട്ട് അതിന്റെ ബാക്ക് സൈഡ് ഇൽ കുറച്ച് വാസിലിൻ തേച്ചു കൊടുക്കണം .അതിനുശേഷം നമുക്ക് നല്ലതുപോലെ ഇതൊന്ന് ചൂടാക്കി എടുക്കണം. ഗ്യാസ് ഓൺ ആക്കി അതിനു മുകളിൽ ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് ഒന്ന് വെച്ച് കൊടുക്കുകയാണെങ്കിൽ എത്ര സ്റ്റക്ക് ആയിട്ടുള്ള മിക്സിയുടെ ജാർ ആണെങ്കിലും എളുപ്പം തന്നെ അത് മാറിക്കിട്ടും.

നോൺവെജ് ഐറ്റംസ് കഴിക്കുന്നവരുടെ വലിയൊരു കംപ്ലൈന്റ് കുറച്ചു കൂടുതൽ വാങ്ങി ഫ്രീസറിൽ സ്റ്റോർ ചെയ്തു കഴിഞ്ഞാൽ വീണ്ടും അത് എടുത്ത് ഉപയോഗിക്കുമ്പോൾ ആ ഒരു ഫ്രഷ്നെസ്സ് കിട്ടുന്നില്ല അല്ലെങ്കിൽ ഒരു ഉണങ്ങ മീനിന്റെ ഒരു ടേസ്റ്റ് ആണ് വരുന്നത് എന്നുള്ളത് ഏത് നോൺവെജ് ഐറ്റംസ് സ്റ്റോർ ചെയ്താലും നല്ലതുപോലെ ക്ലീൻ ചെയ്തെടുത്തതിനുശേഷം ശേഷം ദേ ഇതുപോലെ ഒരടപ്പ് ആപ്പിൾ സിഡർ വിനഗർ ഒഴിച്ച് കൈ ഉപയോഗിച്ച് എല്ലാ ഭാഗത്തും ഈവൻ ആയിട്ട് വരത്തക്ക രീതിയിൽ മിക്സ് ചെയ്ത് എടുക്കാം അതിനുശേഷം നല്ല എയർ ടൈറ്റ് ആയിട്ടുള്ള ഒരു ബോക്സിൽ വെച്ച് ഫ്രീസറിൽ വെച്ച് നോക്കൂ എത്ര കാലം കഴിഞ്ഞ് ഏകദേശം ഒരു രണ്ടാഴ്ച കഴിഞ്ഞ് എടുത്താലും നല്ല ഫ്രഷ് ആയിട്ട് തന്നെ ഇരുന്നോളും ഒട്ടും തന്നെ ഇതിന് ടേസ്റ്റ് വ്യത്യാസം ഉണ്ടാവില്ല ആപ്പിൾ സിഡർ വിനഗറിന് പകരമായിട്ട് വിനാഗിരി വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. അച്ചാറൊക്കെ ഇടാൻ ഉപയോഗിക്കുന്ന സുർക്ക ഉണ്ടല്ലോ അതായാലും ഉപയോഗിച്ചാൽ മതി ആപ്പിൾ സിഡർ വിനഗർ ആകുമ്പോൾ കുറച്ചുകൂടി നമ്മുടെ ഹെൽത്തിന് നല്ലതാണ്.

മീനൊക്കെ ഫ്രൈ ചെയ്യുന്ന ദിവസം വീട് നിറച്ചും ആ ഒരു സ്മെൽ ആയിരിക്കും പ്രത്യേകിച്ച് ചാള മത്തി പോലുള്ള മീനൊക്കെ ഫ്രൈ ചെയ്യുന്ന സമയത്ത് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ആണെങ്കിലും ഇങ്ങനെ മീൻ ഫ്രൈ ചെയ്യാനായിട്ട് വളരെ ബുദ്ധിമുട്ടാണ് അപ്പൊ ആ ഒരു സ്മെൽ ഉണ്ടാവാതിരിക്കാൻ ആയിട്ട് ഫ്രൈ ചെയ്യുന്ന സമയത്ത് കുറച്ച് കടുക് നല്ലതുപോലെ ചതച്ച് അതിലേക്ക് ഇട്ടു കൊടുത്താൽ മതി കുറച്ച് ചീത്തയായി തുടങ്ങിയ മീൻ ആണെങ്കിൽ ഇതുപോലെ കടുക് ഇട്ടു കൊടുക്കുകയാണെങ്കിൽ ആ ഒരു ടേസ്റ്റ് വ്യത്യാസവും അറിയത്തില്ല. അതുപോലെതന്നെ പൊരിക്കുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ ആയിട്ട് ഒരു തണ്ട് കറിവേപ്പില കൂടി അതിലേക്ക് വെച്ച് കൊടുത്താൽ മതി മതി ടേസ്റ്റും കിട്ടും ഒപ്പം തന്നെ മീൻ പൊടിഞ്ഞു പോകത്തുമില്ല. തേങ്ങ അരച്ച് മീൻ കറി വെക്കുമ്പോൾ ഹോട്ടലിൽ കിട്ടുന്ന ആ ഒരു മണവും രുചിയും കിട്ടാനായിട്ട് ഫ്ലെയിം ഓഫ് ആക്കുന്നതിന് തൊട്ടുമുമ്പായിട്ട് ഒരു തണ്ട് കറിവേപ്പില ഒന്ന് വെച്ച് കൊടുത്ത് ഫ്ലെയിം ഓഫ് ആക്കി നല്ലപോലെ അടച്ചു വെക്കണം അതിനുശേഷം സെർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമേ ആ ഒരു അടപ്പ് തുറക്കാവൂ നല്ലൊരു മണം ആയിരിക്കും . ഇനിയും ഇങ്ങനെ ധാരാളം പൊടി കൈകൾ ആടുകളയിൽ പരീക്ഷിക്കാൻ പറ്റുന്നത് ഉണ്ട്. Video Credit : Resmees Curry

Comments are closed.