അയല മീൻ കിട്ടിയാൽ ഇങ്ങനെ ചെയ്തു കഴിക്കൂ, ഇരിക്കുംതോറും സ്വാദ് കൂടുന്ന രുചി കൂട്ട്.!! Fish Mulakittathu Recipe Malayalam

Fish mulakittathu recipe malayalam.!!! മീന്‍ ഇതുപോലെ മുളകിട്ട് കഴിച്ചു കഴിഞ്ഞാൽ ഇരിക്കുംതോറും സ്വാദ്കൂടുന്ന നല്ലൊരു വിഭവമാണത്.. ഊണിന്റെ കൂടെ ഒരൊറ്റ കറി മതി എന്നൊക്കെ പറയില്ലേ, അങ്ങനെ ഒരു കറിയാണ് ഇന്നത്തെ അയല മുളകിട്ടത്…. അയല ഇതുപോലെ മുളകിട്ട കഴിച്ചു കഴിഞ്ഞാൽ വളരെ രുചികരമാണ് വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും മസാല ഇറങ്ങാൻ ആയിട്ട് ഒരു ദിവസം വെച്ചതിനുശേഷം കഴിച്ചു നോക്കൂ.

ആദ്യമായി അയല ക്ലീൻ ചെയ്ത് റെഡിയാക്കി വയ്ക്കുക… അതിനുശേഷം ഒരു മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിപ്പൊടി എന്നിവ ഒന്ന് അരച്ചെടുക്കുക.. കുറച്ചു വെള്ളം ചേർത്ത് ഒന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം.കുറച്ച് കുടംപുളിയോ, വാളംപുളിയോ വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഒപ്പം കടുക് ഇഞ്ചി നീളത്തിൽ അരിഞ്ഞത് പച്ചമുളക് ചെറുതായി അരിഞ്ഞത്

കുറച്ച് തക്കാളി ഇത്രയും ചേർത്തതിനുശേഷം കാശ്മീരി മുളകുപൊടിയും ചേർത്ത് അതിനുശേഷം അതിലേക്ക് അരച്ചു വെച്ചിട്ടുള്ള മസാല മിക്സ്‌ ചെയ്തു എടുക്കുക.എന്നിട്ട് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിക്കുക, എണ്ണ തെളിഞ്ഞു തെളിഞ്ഞു വരാൻ തുടങ്ങുമ്പോൾ ഇതിലേക്ക് പുളി കൂടി ചേർത്തു കൊടുക്കാം… വാളൻപുളി അല്ലെങ്കിൽ കുടംപുളി ഇതിനൊപ്പം ചേർത്ത് കൊടുക്കാം. ചേർത്ത് കഴിഞ്ഞാൽ പിന്നെ ഇതൊന്നു തിളയ്ക്കാൻ വയ്ക്കുക..കുറച്ചു വെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിന്റെ ഉള്ളിലേക്ക് മീനും കൂടി ഇട്ടു കൊടുത്തിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക, കുറച്ചു പച്ചവെളിച്ചെണ്ണ ചേർത്ത് കൊടുക്കുക, കുറച്ചു സമയം കഴിയുമ്പോൾ എണ്ണ തെളിഞ്ഞു വന്നിട്ടുണ്ടാവും.

ഇത്രയും രുചികരമായ ഒരു അയല മുളകിട്ടത് കഴിച്ചിട്ടുണ്ടാവില്ല..കുറച്ച് സമയം ഇതിനുള്ളിൽ തന്നെ ഇങ്ങനെ വെച്ച് മസാലയൊക്കെ മീനിന്റെ ഉള്ളിലേക്ക് കയറിയ ആ ഒരു സ്വാദ് കിട്ടുന്നതുവരെ ചട്ടിയിൽ തന്നെ വയ്ക്കുക..അതിനുശേഷം ഒരു ദിവസം ഇത് വെച്ചതിനുശേഷം ആ കഴിക്കുന്നതെങ്കിൽ കറക്റ്റ് ആയിട്ട് മുളകൊക്കെ അതിനുള്ളിൽ ഇറങ്ങിയിട്ടുണ്ടാവും.. ഇരിക്കുംതോറും സാധ്യത കൂടുന്ന ഒരു കറിയാണ് ഇത് മാത്രം മതി കഴിക്കാം.ഈ കറി തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rathna’s Kitchen

Comments are closed.