ഇത് അറിഞ്ഞാൽ നിങ്ങളെ ഞെട്ടിക്കും.!! ഈ ഇല ഇങ്ങനെ ചെയ്താൽ എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; മീൻ നന്നാക്കൽ ഇനി എന്തെളുപ്പം.!! Fish Cleaning Using Papaya Leaf

Fish Cleaning Using Papaya Leaf : “മീൻ നന്നാക്കൽ ഇനി എന്തെളുപ്പം.!! ഈ ഇല ഇങ്ങനെ ചെയ്താൽ എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; ഇത് നിങ്ങളെ ഞെട്ടിക്കും” മീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മീനുകളിൽ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും കരിമീൻ. കഴിക്കാൻ വളരെയധികം രുചികരമാണ് കരിമീൻ എങ്കിലും അത് തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കരിമീൻ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത്

എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി മീൻ വൃത്തിയാക്കാനായി ഇടാവുന്നതാണ്. അതിൽ ആദ്യത്തെ രീതി ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ഒരു ഉണ്ട പുളിയിട്ട് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. അതിനുശേഷം വൃത്തിയാക്കാൻ ആവശ്യമായ മീൻ വെള്ളത്തിലേക്ക് ഇട്ട് അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിന്നീട് മീൻ എടുത്ത്

വൃത്തിയാക്കുകയാണെങ്കിൽ കൈ ഉപയോഗിച്ച് തന്നെ പകുതിഭാഗവും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്. ബാക്കി ഭാഗം കത്തി ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുക്കുമ്പോൾ തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും. മറ്റൊരു രീതി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. ശേഷം മീൻ വെള്ളത്തിലേക്ക് ഇട്ടുവയ്ക്കുക. കുറച്ചുനേരം ഇട്ട് വെച്ചുകഴിഞ്ഞാൽ തന്നെ നേരത്തെ ചെയ്തതുപോലെ മീൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. ഈ രണ്ടു രീതികൾക്കും പകരമായി മീൻ ക്ലീൻ ചെയ്ത് എടുക്കാൻ മറ്റൊരു രീതി കൂടി ഉപയോഗപ്പെടുത്താം. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ

വിനാഗിരി ഒഴിക്കുക. ശേഷം വൃത്തിയാക്കാനുള്ള മീൻ വെള്ളത്തിൽ ഇട്ടുവച്ച് അല്പസമയത്തിനുശേഷം ക്ലീൻ ചെയ്ത് എടുക്കാം. മീൻ വൃത്തിയാക്കാനായി ഉപയോഗിച്ച പാത്രം, സിങ്ക് എന്നിവയിലുള്ള മണം കളയാനായി അല്പം പപ്പായയുടെ ഇല വെള്ളത്തിലിട്ട് ഉരച്ച ശേഷം അത് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഉളുമ്പ് മണം ഉണ്ടാകും. അത് പൂർണ്ണമായും പോയി കിട്ടാനായി ഉപയോഗിച്ചു കഴിഞ്ഞ നാരങ്ങയുടെ തൊണ്ട് വീട്ടിൽ ഉണ്ടെങ്കിൽ അത് പൊളിച്ച ശേഷം കയ്യിലും, സിങ്കിലും നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി മീനിന്റെ മണം വീട്ടിനകത്ത് ഒട്ടും ഉണ്ടാകാതെ നോക്കാവുന്നതാണ്. കരിമീൻ ക്ലീൻ ചെയ്യാൻ അറിയാത്തവർക്ക് പോലും മുകളിൽ പറഞ്ഞ രീതിയിൽ മീൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fish Cleaning Using Papaya Leaf Video Credit : Ansi’s Vlog

Comments are closed.