ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ 16 സർക്കിളുകൾ ഉണ്ട്, അവ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? Find the 16 circle from the image

വെല്ലുവിളികൾ നിറഞ്ഞ ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്, അതുകൊണ്ടുതന്നെ വെല്ലുവിളികൾ നേരിടാനും അവയെ മറികടക്കാനും ഇന്ന് ഓരോരുത്തരും ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ ആഗ്രഹിക്കുന്നു. ഇക്കാരണംകൊണ്ടുതന്നെ, ഇന്ന് സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും ഏറ്റവും വൈറലായ ഒരു വിനോദമാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. ആളുകൾ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ മുന്നിൽ വയ്ക്കുന്ന

വെല്ലുവിളികൾ ഏറ്റെടുക്കുവാനും അതിനെ വിദഗ്ധമായി പരിഹരിക്കാനും താല്പര്യം കാണിക്കുന്നു.ഇന്ന് ഞങ്ങൾ കാണിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ കടുത്ത വെല്ലുവിളിയാണ് നിങ്ങൾക്ക് മുന്നിൽ വെക്കുന്നത്. തന്നിരിക്കുന്ന ചിത്രത്തിൽ 16 സർക്കിളുകൾ കണ്ടെത്താനാണ് ഈ ഒപ്റ്റിക്കൽ മിഥ്യ ആവശ്യപ്പെടുന്നത്. നിങ്ങൾ ചിത്രത്തിൽ സർക്കിളുകൾ കാണുന്നുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം, ഈ കോഫർ ഇല്ല്യൂഷൻ കണ്ട പലരും അമ്പരന്നുപോയിട്ടുണ്ട്.

മൊത്തത്തിൽ ചിത്രത്തിൽ 16 സർക്കിളുകളുണ്ടെങ്കിലും പലർക്കും ഒറ്റനോട്ടത്തിൽ അവ കണ്ടെത്താനാകില്ല.മാത്രമല്ല, മിക്ക ആളുകൾക്കും ആദ്യം ചതുരാകൃതിയിലുള്ള പാറ്റേണുകൾ മാത്രമേ കാണാൻ കഴിയു. ചിത്രം സൃഷ്ടിച്ച ആന്റണി നോർസിയ, മനസ്സിനെ വളച്ചൊടിക്കുന്ന മിഥ്യയുടെ പിന്നിലെ അടിസ്ഥാനം വിശദീകരിച്ചു. “ഈ ഡിസ്‌പ്ലേ ആദ്യമായി കാണുന്നവർ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ച 16 സർക്കിളുകൾ കാണില്ല. പകരം, ‘ഡോർ പാനലുകൾ’ എന്ന് അവർ പതിവായി വിശേഷിപ്പിക്കുന്ന ദീർഘചതുരങ്ങളുടെ

ഒരു പരമ്പരയാണ് അവർ കാണുന്നത്,” നോർസിയ പറഞ്ഞു. രണ്ട് വ്യാഖ്യാനങ്ങൾ സാധ്യമാകുന്ന തരത്തിലാണ് അവ്യക്തമായ ചിത്രം സൃഷ്ടിച്ചിരിക്കുന്നത് – എന്നാൽ ചില കാരണങ്ങളാൽ, മിക്ക ആളുകളും ആദ്യം അതിനെ ദീർഘചതുരങ്ങളായി വ്യാഖ്യാനിക്കുന്നു. എന്നാൽ, ചിത്രത്തെ അടഞ്ഞ അതിരുകളുള്ള 3-ഡി ഘടനകളുടെ ഒരു ശ്രേണിയായി വ്യാഖ്യാനിക്കുന്നതിന് മുമ്പ്, നിങ്ങൾ ചതുരങ്ങളെ വേർതിരിക്കുന്ന വെർട്ടിക്കൽ ലൈനിൽ ശ്രദ്ധ നൽകുക. അവിടെ നിങ്ങൾക്ക് വൃത്തങ്ങൾ കാണാം.

Comments are closed.