വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ഹൃദയം ടീം.!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും ആരാധകരും.!! Finally Visakh Subramaniam Got Engaged

മലയാള ചലച്ചിത്ര മേഖലയിലെ യുവ നിർമ്മാതാക്കളിൽ ഒരാളാണ് വിശാഖ് സുബ്രഹ്മണ്യം.. പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ, എക്സിബിറ്റർ എന്നീ മേഖലകളിലെല്ലാം വിശാഖ് പ്രവർത്തിക്കുന്നു. മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. കൂടാതെ ഫന്റാസ്റ്റിക് ഫിലിംസിന്റെ പാർട്ണർ കൂടിയാണ് ഇദ്ദേഹം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിശാഖ് നിർമാതാവ് ആകുന്നത്.

പിന്നീട് അരുൺ സന്തോഷ് സംവിധാനം ചെയ്ത സാജൻ ബേക്കറി സിൻസ് 1962 എന്ന സിനിമ ചെയ്തു. ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹൃദയത്തിന്റെ നിർമ്മാതാവാകുന്നത്.. ഈ ചിത്രം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വിശാഖ് സുബ്രഹ്മണ്യത്തിന്റെ നിർമ്മാണമേഖലയിലെ പൊൻതൂവലാണ് ഈ ചിത്രം. മാത്രമല്ല വിശാഖ് ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഇതിന്റെ പ്രത്യേകതയായിരുന്നു.

സിനിമ ഹിറ്റ് ആയപ്പോൾ ആരാധകരും വിശാഖിനെ ഹൃദയത്തിലേറ്റി.സിനിമാ മേഖലയിൽ എന്നപോലെതന്നെ തന്റെ സോഷ്യൽ മീഡിയയിലും സജീവമാണ് ഇദ്ദേഹം. തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരേയും ആരാധകരെയും അറിയിക്കാൻ വിശാഖ് മടിക്കാറില്ല. വിശാഖിനെ സംബന്ധിച്ചെടുത്തോളം മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. അദ്വൈത ശ്രീകാന്ത് എന്നാണ് പെൺകുട്ടിയുടെ പേര്. തന്റെ ജീവിതത്തിലെ പുതിയ ഒരു സന്തോഷത്തിലേക്ക് കടക്കുമ്പോൾ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ഹൃദയം ടീമും ഒപ്പം വേണമെന്ന് വിശാഖിന് നിർബന്ധമുണ്ടായിരുന്നു.

ഹൃദയം ടീം ഒന്നടങ്കം എത്തിയാണ് വിശാഖിനെ ആശംസകൾ അറിയിച്ചത്. കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, വിനീതും കുടുംബവും, എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ആരാധകരും സന്തോഷത്തിലാണ്. വിശാഖിന്റെ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ കല്യാണി പ്രിയദർശൻ കുറിച്ചതിങ്ങനെ ” ഹൃദയത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ദിവസം “. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. വെള്ള ലഹങ്ക ആയിരുന്നു ചടങ്ങിൽ വധു രചിച്ചിരുന്നത്. വിശാഖ് ആകട്ടെ വെള്ള നിറത്തിലുള്ള ജുബ്ബയും..ഇരുവരുടെയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹൃദയം ടീമിനൊപ്പം ഉള്ള ചിത്രങ്ങൾ വിശാഖ് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. “വധുവിന് വരന്റെ ഭാഗത്തുനിന്നുള്ള സ്വാഗതം “” welcoming the fiance to the grooms squad ” എന്നാണ് ഷെയർ ചെയ്ത ചിത്രങ്ങൾക്ക് താഴെയായി വിശാഖ് കുറിച്ചത്.

Comments are closed.