
ദോശ മാവ് പതഞ്ഞ് പൊങ്ങാൻ ചപ്പാത്തി കോൽ കൊണ്ടൊരു ടിപ്പ്… ഇനി 5 മിനിറ്റിൽ ചോറ് വേവിക്കാം.. കിടിലൻ ടിപ്പുകൾ.!! Fermenting dosha batter easy kitchen tips
എല്ലാവരും ദിവസേന കഴിക്കുന്ന ഒരു വിഭവമാണ് ദോശ. മൊരിഞ്ഞ ദോശ കുട്ടികൾക്ക് എന്ന പോലെ എല്ലാ പ്രായത്തിൽ ഉള്ള ആളുകൾക്കും പ്രിയമാണ്. ദോശ മൊരിഞ്ഞു കിട്ടാനായി ദോശ മാവ് നല്ല രീതിയിൽ പതഞ്ഞു കിട്ടണം. ദോശ നല്ല രീതിയിൽ മാവ് പതഞ്ഞു പൊങ്ങാനുള്ള ഒരു ടിപ് ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ആദ്യം ദോശ ഉണ്ടാക്കാനായി രണ്ട് ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ്സ് ഉഴുന്നും എടുക്കുക.
ഇനി നിങ്ങൾക്ക് കൂടുതൽ അളവിൽ ദോശ മാവ് ഉണ്ടാക്കണം എങ്കിൽ പച്ചരിയുടെ നേർ പകുതി വേണം ഉഴുന്ന് എടുക്കാൻ. ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടി ഇടുക. ഈ മിശ്രിതം നല്ല പോലെ കഴുകുക എന്നിട്ട് നല്ല വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക. നല്ല വെള്ളത്തിൽ മാത്രം കുതിരാൻ ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക, കാരണം ആ വെള്ളം വേണം നമുക്ക് അരക്കാൻ എടുക്കാൻ. അരിയും ഉഴുന്നും നല്ല പോലെ കുതിർന്നു വീർത്തു വന്നതിനു ശേഷം
അതിലേക്ക് ഒരു കപ്പ് ചോറു കൂടെ ഇടുക. ഇനി ഈ മിശ്രിതം നല്ല പോലെ അരച്ചെടുക്കുക. നല്ല പോലെ അരച്ചെടുത്താൽ മാത്രമേ മാവ് നന്നായി പുളിച്ചു പൊങ്ങുകയൊള്ളൂ. ഇനി അരച്ച മാവിലേക്ക് ഒരു ടീ സ്പൂൺ ഉപ്പ് കൂടി ചേർത്ത് ഇളക്കുക. സാധാരണ കൈകൊണ്ട് ഇളക്കിയാൽ ആണ് മാവ് പെട്ടന്ന് പുളിക്കുക എന്നാല് ഇവിടെ അതിനു പകരമായി വേറൊരു ടിപ് ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിൽ എല്ലാം ഉള്ള ഒരു ഉപകരണം ആണ് ചപ്പാത്തി പരത്തുന്ന കോൽ.
ഈ ചപ്പാത്തി കോൽ ഉപയോഗിച്ച് ഈ മാവ് നല്ലപോലെ ഒരു അഞ്ച് മിനിട്ട് ഇളക്കുക. ഈ മാവ് റെസ്റ്റ് ചെയ്യാനായി വെക്കുക. ചപ്പാത്തി കോൽ കൊണ്ട് ഇളക്കുന്നതിൻ്റെ മാജിക് നമുക്ക് അടുത്ത ദിവസം ദോശ ചുടുമ്പോൾ മനസ്സിലാകും. റെസ്റ്റ് ചെയ്യാൻ വച്ച മാവ് നല്ല രീതിയിൽ പതഞ്ഞു പുളിച്ചു പൊന്തി വരും. ഇത്തരത്തിൽ സോഫ്റ്റ് മാവ് കിട്ടിയാൽ മാത്രമേ ദോശ നല്ല രീതിയിൽ മൊരിഞ്ഞു കിട്ടുകയുള്ളൂ. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Vichus Vlogs
Comments are closed.