ഈ കുട്ടി ഇന്നത്തെ സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ.!! ആളെ മനസ്സിലായോ.!! Famous Actress Childhood Image Goes Viral

പൊതുവെ അന്യഭാഷ ചിത്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി സിനിമ പ്രേക്ഷകർ. മലയാളം സിനിമകളെ പോലെ തന്നെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളും മലയാളി സിനിമ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ, അന്യഭാഷ നടി നടന്മാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. പ്രത്യേകിച്ച് കോളിവുഡ് സിനിമ ഇൻഡസ്ട്രിയൽ നിന്നുള്ള നടി നടന്മാരെ ആരാധിക്കുന്ന വലിയൊരു വിഭാഗം ആരാധകർ മലയാളികൾക്കിടയിൽ ഉണ്ട്.

തങ്ങൾ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന നടി നടന്മാരുടെ ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. അത്തരത്തിൽ, മലയാളി സിനിമ ആരാധകർക്കിടയിൽ വലിയൊരു ആരാധകവൃന്ദമുള്ള ഒരു നടിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ ഇപ്പോൾ കാണുന്നത്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക്, തമിഴ് സിനിമകളിൽ കണ്ടു പരിചയം ഉള്ള ഒരു നായികയുടെ മുഖം ഓർമ്മവരുന്നുണ്ടോ?

സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പേരുള്ള നടി അനുഷ്ക ഷെട്ടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി 50-ഓളം ചിത്രങ്ങളിൽ വേഷമിട്ട അനുഷ്ക ഷെട്ടി, ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന നായിക കൂടിയാണ്. 2005-ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അനുഷ്ക തുടർച്ചയായി സിനിമകൾ ചെയ്യുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ മികച്ച സിനിമകളിൽ മാത്രമാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഏറ്റവും ഒടുവിൽ ബാഹുബലി, ഭാഗമതി, സയെ രാം നരസിംഹ റെഡ്ഢി തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ വേഷമിട്ട അനുഷ്ക, ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുന്നത്. തെന്നിന്ത്യയിൽ വലിയ ആരാധന പിന്തുണയുള്ള അനുഷ്ക ഷെട്ടി, ഇപ്പോഴും സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിക്കുന്നു.

Comments are closed.